Site icon Janayugom Online

ഇപ്റ്റ ദേശീയ സമ്മേളനം ഇന്ന് സമാപിക്കും

binoy viswam

ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ 15-­ാം ദേശീയ സമ്മേളനവും സാംസ്കാരികോത്സവവും ഇന്ന് സമാപിക്കും. സമ്മേളനത്തിന്റെ ര­ണ്ടാം ദിവസമായിരുന്ന ഇന്നലെ വിവിധ സമകാലിക വിഷയങ്ങളെ അധികരിച്ചുള്ള ശില്പശാലകൾ നടന്നു. സിപിഐ പാർലമെന്ററി ഗ്രൂപ്പ് ലീഡർ ബിനോയ് വിശ്വം സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

കർഷകർ നേരിടുന്ന വെല്ലുവിളികൾ, സാമ്പത്തിക അസമത്വവും വർഗീയതയും, ശാസ്ത്രീയ മ­നോഭാവവും യുക്തിയും, കാലാവസ്ഥാ വ്യതിയാനം, ജെൻഡർ പ്ര­ശ്നം തുടങ്ങിയ വിഷയങ്ങളിൽ പ്രതിനിധികൾ പ്രത്യേകം ഗ്രൂപ്പ് തിരിഞ്ഞായിരുന്നു ശില്പശാലകൾ.
പ്രശസ്തനായ ഇന്ത്യൻ ശാസ്ത്രജ്ഞനും ഉറുദു കവിയുമായ ഗൗഹർ റാസ, ഡോ. മീനാക്ഷി പഹ്‌വർ, വിനീത് തിവാരി, ഡോ. ജയ മേത്ത, നസിറുദ്ധീൻ, ദീപക് കബീർ, ഈശ്വർ സിങ്, നിമിഷ രാജു തുടങ്ങിയവർ ശില്പശാലകൾ നയിച്ചു. വിഷയാവതരണം, വിഷയാധിഷ്ടിത ഏകപാത്ര പ്രകടനം, ഡോക്യുമെന്ററി വിവരണം, ചർച്ച എന്നിവയായിരുന്നു ശില്പശാലകളുടെ രീതി.

ചർച്ചകളിൽ നിന്ന് ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കി­യ പ്രബന്ധങ്ങൾ ശില്പശാലകൾ നയിച്ചവർ സമ്മേളനത്തിൽ അവതരിപ്പിച്ചു. സമൂഹം അഭിമുഖീകരിക്കുന്ന ഇത്തരം വിഷയങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഇപ്റ്റയുടേതായ കലാരൂപങ്ങൾ ഉണ്ടാവണമെന്ന് പ്രബന്ധങ്ങളിലൂടെ സമ്മേളനം നിർദേശിച്ചു.

വൈകിട്ട് സാംസ്കാരിക സായാഹ്നത്തിൽ ഉത്തർപ്രദേശിൽ നിന്നുള്ള നൃത്തനൃത്ത്യങ്ങളും ബിഹാറില്‍ നിന്നുള്ള ബിഹു നൃത്തം, ബംഗാളിന്റെ ബാഗുലും തെലങ്കാന, കേരള സംസ്ഥാനങ്ങളുടെ നാടന്‍ കലാരൂപങ്ങളും നാടൻ പാട്ടുകളും അരങ്ങേറി.
സമാപന ദിവസമായ ഇന്ന് രാവിലെ ഒമ്പതിന് പ്രതിനിധി സ­മ്മേളനം രണ്ടാംഘട്ടം ആരംഭിക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയും പ്രമേയാവതരണവും ദേശീയ കമ്മിറ്റി, ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. വൈകിട്ട് ആറിന് സമാപിക്കും. ശിവജി മൈതാനത്ത് സാംസ്കാരിക സായാഹ്നത്തില്‍ ആരംഭിക്കും. ആദിത്യനാഥ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് സംഘ്പരിവാര്‍ പ്രതിഷേധങ്ങള്‍ക്ക് പാത്രമായ ഗായിക നേഹ സിങ് റാത്തോറിന്റെ നാടന്‍ പാട്ടുകളും ദൃശ്യാവിഷ്കാരങ്ങളും തെരുവുനാടകങ്ങളും അരങ്ങേറും.

Eng­lish Sum­ma­ry: IPTA Nation­al Con­fer­ence will con­clude today

You may also like this video

Exit mobile version