Site iconSite icon Janayugom Online

ഇപ്റ്റ ദേശീയ സാംസ്കാരിക പദയാത്ര സംസ്ഥാനതല സമാപനം തിരുവനന്തപുരത്ത്

‘സ്നേഹമെന്ന രണ്ടക്ഷരം’ (ധായ് അകര്‍ പ്രേം) ജനഹൃദയങ്ങളിലേക്ക് ആഹ്വാനം ചെയ്ത് ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) സംഘടിപ്പിക്കുന്ന ദേശീയ സാംസ്കാരിക പദയാത്രയുടെ സംസ്ഥാനതല സമാപന സമ്മേളനത്തിന് സംഘാടകസമിതിയായി. ഇപ്റ്റ ദേശീയ പ്രസിഡന്റും വിഖ്യാത നാടകപ്രവര്‍ത്തകനുമായ ഡോ.പ്രസന്ന നയിക്കുന്ന പദയാത്ര ഒക്ടോബര്‍ എട്ടിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കിലാണ് സംസ്ഥാനത്തെ പര്യടനം അവസാനിപ്പിക്കുന്നത്.

ഗാന്ധിജയന്തി ദിനത്തില്‍ വൈക്കം സമരഭൂമിയില്‍ നിന്നാരംഭിച്ച് വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഗാന്ധി രക്തസാക്ഷിദിനമായ ജനുവരി 30ന് ഡല്‍ഹി രാജ്ഘട്ടിലാണ് ദേശീയ പദയാത്ര സമാപിക്കുന്നത്. സംസ്ഥാനത്ത് സ്വാതന്ത്ര്യസമരസ്മരണകള്‍ തുടിക്കുന്ന നിരവധി ചരിത്രകേന്ദ്രങ്ങളിലൂടെ പര്യടനം നടത്തും. ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നതും പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കുന്നതുമായ വിവിധങ്ങളായ സംഘടനകള്‍ പദയാത്രയില്‍ പങ്കാളികളാവും.

തിരുവനന്തപുരത്ത് സംഘാടക സമിതി രൂപീകരണം മുന്‍ എംഎല്‍എ മാങ്കോട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമാപന സമ്മേളനത്തിന്റെ വിജയത്തിനുള്ള സംഘാടക സമിതിയുടെ രൂപീകരണയോഗം മുന്‍ എംഎല്‍എ മാങ്കോട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇപ്റ്റ ജില്ലാ പ്രസിഡന്റും നടനുമായ എന്‍ കെ കിഷോര്‍ അധ്യക്ഷതവഹിച്ചു. ഇപ്റ്റ സംസ്ഥാന സെക്രട്ടറി വത്സന്‍ രാമംകുളത്ത് ദേശീയ ക്യാമ്പയിന്‍ വിശദീകരിച്ചു. സി എ നന്ദകുമാർ (യുവകലാസാഹിതി), വിനോദ് വൈശാഖി (പു ക സ), കെ ദേവകി (ഇപ്റ്റ ദേശീയ കൗണ്‍സിലംഗം), കെ പി ഗോപകുമാർ (ഇപ്റ്റ സംസ്ഥാന കമ്മിറ്റിയംഗം) എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ: എം സലാഹുദീൻ സ്വാഗതവും വൈസ് പ്രസിഡന്റ് ശുഭ വയനാട് നന്ദിയും പറഞ്ഞു.

സംഘാടക സമിതി ഭാരവാഹികളായി പദ്മശ്രീ മധു, ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍, അഡ്വ.കെ പി ജയചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, സുധീര്‍ കരമന, ബൈജു ചന്ദ്രന്‍, ഡോ.സജീദ്, വത്സൻ രാമംകുളത്ത്, ജയശ്ചന്ദ്രൻ കല്ലിംഗൽ, വി പി ഉണ്ണികൃഷ്ണൻ, വിനോദ് വൈശാഖി, കെ ദേവകി, അരുൺ കെ എസ്, മനോജ് ബി ഇടമന, വി എൻ മുരളി (രക്ഷാധികാരികള്‍), മാങ്കോട് രാധാകൃഷ്ണന്‍ (ചെയര്‍മാന്‍), എൻ കെ കിഷോർ (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

സഹഭാരവാഹികള്‍: മീനാങ്കൽ കുമാർ, കെ പി ഗോപകുമാർ, എ എം റൈസ്, കാലടി ജയചന്ദ്രൻ, വട്ടിയൂർകാവ് ശ്രീകുമാർ, ചന്ദവിള മധു, ടി എസ് ബിനുകുമാർ, സി എസ് ജയചന്ദ്രൻ, അഡ്വ.സി എ നന്ദകുമാർ, എസ് സജീവ്, സി അശോകന്‍, വി എസ് സിന്ധു (വൈസ് ചെയർമാന്മാര്‍). മഹേഷ് മാണിക്യം, അഡ്വ.ഫ്രാൻസിസ്, രാഖി രവികുമാർ, സുധികുമാർ, ശുഭ വയനാട്, ആദേശ് (ജോയിന്റ് കൺവീനർമാര്‍).

വൈക്കത്തും വിപുലമായ സംഘാടകസമിതി

ഇപ്റ്റ സ്നേഹ സന്ദേശ യാത്ര ആരംഭിക്കുന്ന വൈക്കത്തും സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇപ്റ്റ ദേശീയ വൈസ് പ്രസിസന്റ് ടി വി ബാലൻ അധ്യക്ഷതവഹിച്ചു. വൈക്കം എംഎൽഎ സി കെ ആശ, ഐപ്‌സോ ജനറൽ സെക്രട്ടറി അഡ്വ. വി ബി ബിനു, ഇപ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എൻ ബാലചന്ദ്രൻ, മുൻ എംഎൽഎ കെ അജിത്, അഡ്വ. ബിനു ബോസ്, ബാബുരാജ്, ഇപ്റ്റ ദേശീയ ജോയിന്റ് സെക്രട്ടറി ആർ ജയകുമാർ, ദേശീയ കമ്മിറ്റിയംഗങ്ങളായ സി പി മനേക്ഷാ, വൈശാഖ് അന്തിക്കാട്, കോട്ടയം ജില്ലാ പ്രസിഡന്റ് ഷൈനി അഷറഫ്, സെക്രട്ടറി പ്രദീപ് ശ്രീനിവാസൻ, സംസ്ഥാന കമ്മിറ്റിയംഗം സിന്ധു മധുസൂതനൻ തുടങ്ങിയവർ പങ്കെടുത്തു.

വൈക്കത്ത് നടന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തപ്പോള്‍

സംഘാടക സമിതി രക്ഷാധികാരികളായി അഡ്വ. വി ബി ബിനു, ഗായിക വൈക്കം വിജയലക്ഷ്മി എന്നിവരെയും പ്രസിഡന്റായി സി കെ ആശ എംഎല്‍എയെയും സെക്രട്ടറിയായി ബാബുരാജിനെയും ട്രഷററായി എ സി ജോസഫിനെയും 101 അംഗ കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.

Eng­lish Sam­mury: IPTA’s Dhai Aakhar Prem-Nation­al Cul­tur­al Jatha

Exit mobile version