Site iconSite icon Janayugom Online

ഒമാനിലെ എണ്ണടാങ്കറിന് നേരെയും ഇറാന്‍ ആക്രമണം; കപ്പലില്‍ 15 ഇന്ത്യാക്കാര്‍

ഒമാനില്‍ രണ്ടാമതും ഇറാന്റെ ആക്രമണം. മുസന്ദം തീരുത്ത് നിലയുറച്ച എണ്ണടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് നാല് പേര്‍ക്ക് പരിക്കേറ്റതായി രാജ്യത്തെ സമുദ്ര സുരക്ഷാ കേന്ദ്രം ആറിയിച്ചു. സ്കൈലൈറ്റ് എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. ദ്വീപ് രാഷ്ട്രമായ പലാവുനിന്റെ പതകായാണ് കപ്പലില്‍ പതിച്ചിരിക്കുന്നത്. 20 ജീവനക്കാരെ കപ്പലില്‍ നിന്ന് ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ 15 പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം.ഒമാനിലെ ദുഖം തുറമുഖത്താണ് ഇറാന്റെ ആദ്യ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

ഇറാന്റെ രണ്ട് ആക്രമണങ്ങളെയും ഒമാന്‍ അപലപിച്ചു.ഒമാനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണത്തില്‍ ഖത്തറും പ്രതികരിച്ചു. ഇറാന്റേത് ഭീരുത്വം നിറഞ്ഞ പ്രവൃത്തിയാണെന്നും മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്ന രാജ്യത്തെയാണ് ആക്രമിച്ചതെന്നും ഖത്തര്‍ പറഞ്ഞു. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലുടനീളമുള്ള യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം ഇറാന്‍ ശക്തമാക്കിയിരിക്കുകയാണ്. കുവൈത്തിലും ഖത്തറിലും ഇറാന്‍ ഡ്രോണാക്രമണം നടത്തി.

ദുബായില്‍ വ്യോമപ്രതിരോധ സേന തടഞ്ഞിട്ട ഇറാന്‍ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ രണ്ട് വീടുകളുടെ മുകളില്‍ പതിച്ചു. അവശിഷ്ടങ്ങള്‍ പതിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.നിലവില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളിലെയും ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷിതമായ ഇടങ്ങളില്‍ തുടരണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നുമാണ് നിര്‍ദേശം.

Iran attacks oil tanker in Oman: 15 Indi­ans on board

Exit mobile version