Site iconSite icon Janayugom Online

നാലാം ഡോസ് വാക്സിന്‍ നല്‍കാനൊരു‍ങ്ങി ഇസ്രായേൽ

ഒമിക്രോൺ ഭീതിയുൾപ്പടെ വർധിക്കുന്നതിനിടെ നാലാം ഡോസ്​ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ നൽകാനൊരുങ്ങി ഇസ്രായേൽ.മുൻഗണന വിഭാഗത്തിൽ പെടുന്നവർക്ക്​ വാക്സിൻ നൽകാനാണ്​ പദ്ധതി.60 വയസിന്​ മുകളിലുള്ളവർ, ആരോഗ്യപ്രവർത്തകർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കാണ്​ ആദ്യഘട്ടത്തില്‍ വാക്സിൻ നൽകുക.കോവിഡ്​ വിദഗ്​ധസമിതിയുടെ നിർദേശപ്രകാരമാണ്​ നടപടി.

സമയം പാഴാക്കാതെ എല്ലാനരും ഉടന്‍ നാലാം ഡോസ് വാക്സിന്‍ സ്വീകരിക്കണമെന്നും ഇസ്രായേൽ പ്രധാനമന്ത്രി നാഫ്താലി ബെനറ്റ്​ വ്യക്തമാക്കി . മൂന്നാം ഡോസ്​ സ്വീകരിച്ച്​ നാല്​ മാസ​ത്തിന്​ ശേഷമാണ്​ നാലാം ഡോസ്​ എടുക്കേണ്ടതെന്നും അധികൃതർ നിർദ്ദേശം നല്കി.വാക്സിന്റെ രണ്ട്,​ മൂന്ന്​ ഡോസുകൾ തമ്മിലുള്ള ഇടവേളയും ഇസ്രായേൽ കുറച്ചിട്ടുണ്ട്​. അഞ്ച്​ മാസത്തിൽ നിന്ന്​ മൂന്ന്​ മാസമാക്കിയാണ്​ ഇടവേള കുറവ് വരുത്തിയത് .
eng­lish sum­ma­ry; Israel ready to give fourth dose of vaccine
you may also like this video;

Exit mobile version