Site iconSite icon Janayugom Online

തിരിച്ചടിയിൽ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രയേൽ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രയേൽ. ഭീകരർക്ക് ഒളിച്ചിരിക്കാനാകില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇസ്രയേൽ വ്യക്തമാക്കി. ഇന്ത്യയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ ഇസ്രായേൽ പിന്തുണയ്ക്കുന്നുവെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ പറഞ്ഞു. ഒരു രാത്രിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. കൊടുംഭീകര സംഘടനകളായ ജെയ്ഷെ ഇ മൊഹമ്മദ്, ലഷ്കർ ഇ തൊയ്ബ എന്നിവരുടെ കേന്ദ്രങ്ങളെയാണ് രാജ്യം ലക്ഷ്യമിട്ടത്. കശ്മീരിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികൾക്ക് അടിയന്തര സാഹചര്യം നേരിടാനും നിർദേശിച്ചു. തിരിച്ചടിക്ക്‌ പിന്നാലെ വ്യോമ സേനയുടെ സൈനികാഭ്യാസവും തുടങ്ങിയിട്ടുണ്ട്.

Exit mobile version