Site iconSite icon Janayugom Online

ഐഎസ്ആര്‍ഒ; സിബി മാത്യൂസിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ റദ്ദാക്കാൻ സിബിഐ സുപ്രീം കോടതിയില്‍

ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബി മാത്യൂസിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കും.

ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഗൂഢാലോചനയില്‍ പ്രതിയായ മുന്‍ ഡിജിപി സിബി മാത്യൂസിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം. കേസ് അന്വേഷണത്തിന് സിബി മാത്യൂസിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം തുടങ്ങിയ ആവശ്യങ്ങള്‍ ഹര്‍ജിയിലുണ്ട്. മുന്‍കൂര്‍ ജാമ്യത്തിന് സമയ പരിധി നിശ്ചയിച്ച സെഷന്‍സ് കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐയുടെ അപേക്ഷ.

2021 ഓഗസ്റ്റിലാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ഗൂഢാലോചനാ കേസിലെ നാലാം പ്രതിയായ സിബി മാത്യൂസിന് ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യത്തിന്റെ കാലപരിധി 60 ദിവസമായി നിജപ്പെടുത്തിക്കൊണ്ടായിരുന്നു ഉത്തരവ്. സമയ പരിധി നിശ്ചയിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി ഉത്തരവിനെതിരെ സിബി മാത്യൂസ് ഹൈക്കോടതിയെ സമീപിച്ചു. അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതി സമയപരിധി ഇല്ലാതാക്കി ഉത്തരവു പുറപ്പെടുവിച്ചു.

Eng­lish summary;ISRO; CBI moves Supreme Court to quash Math­ews’ antic­i­pa­to­ry bail

You may also like this video;

Exit mobile version