കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. നടിക്കൊപ്പമുണ്ടായിരുന്ന 3 പേരെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരാണ് അറസ്റ്റിലായത്.
ആലുവ സ്വദേശി അലിയാർ ഷാ സലീമിനെയാണ് തട്ടിക്കൊണ്ടുപോയി മർദിച്ചത്. തട്ടിക്കൊണ്ടുപോയവരുടെ സംഘത്തിൽ നടിയുമുണ്ടെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഇവർ ഒളിവിലാണെന്നും റിപ്പോർട്ടുകളുണ്ട്. ബാറിൽ വച്ചുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. യുവാവിനെ മർദിച്ച് കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് പരാതി. കാറിൽ വച്ച് മുഖത്തും ദേഹത്തുമെല്ലാം മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. അതേസമയം അറസ്റ്റിലായ സോന മോളുടെ പരാതിയിൽ എതിർസംഘത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

