Site iconSite icon Janayugom Online

കേരളത്തിനെ നടുക്കിയ ദുരന്തത്തിന് ഇന്നേക്ക് ഒരു മാസം

wayanadwayanad

ഒരു രാത്രി കൊണ്ട് ഒരു പ്രദേശം മുഴുവൻ വെള്ളത്തിലാക്കിയ വയനാട് മേപ്പാടി ഉരുൾപൊട്ടൽ നടന്നിട്ട് ഇന്ന് ഒരു മാസം.

ഇന്നേക്ക് 1 മാസം തികഞ്ഞിട്ടും ഉരുള്‍പൊട്ടലില്‍ കാണാതായ 78 പേര്‍ ഇന്നും കാണാമറയത്താണ്.ഒരു രാത്രി ഉറങ്ങാന്‍ കിടന്ന വയനാടന്‍ ജനത കണ്ണ് തുറന്നത് ഒരു വന്‍ ദുരന്തത്തിലേക്ക് കാല് വച്ച് കൊണ്ടായിരുന്നു.ഏകദേശം 360 പേരുടെ ജീവനെടുത്ത ഈ വന്‍ ദുരന്തിന്റെ ആഘാതത്തില്‍ നിന്ന് കര കയറാന്‍ ഇന്നും കേരളത്തിനായിട്ടില്ല.

183 വീടുകളും 340 ഹെക്ടര്‍ കൃഷിയിടവുമായിരുന്നു ഈ ദുരന്തത്തില്‍ ഒലിച്ചുപോയത്.58 കുടുംബങ്ങളിലെ എല്ലാവരും ദുരന്തത്തില്‍ മരണപ്പെട്ടു.

കേരളം ഇന്നേ വരേ കണ്ടിട്ടില്ലാത്ത രീതിയിലുള്ള കൂട്ട സംസ്‌കാരവും ദുരത്തിനൊടുവില്‍ കാണേണ്ടി വന്നു. ദുരിതക്കയത്തിലായ നാടിനെ ചേര്‍ത്ത് പിടിക്കാന്‍ നിരവധി കരങ്ങളുണ്ടായിരുന്നു. സഹായം എല്ലായിടത്ത് നിന്നും എത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഏകോപനം നടന്നു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സന്ദര്‍ശനം നടത്തി. ദുരന്തത്തിലകപ്പെട്ട മനുഷ്യര്‍ ഇന്ന് താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ്. കൈവിട്ട് പോയ ജീവിതം തിരികെ പിടിക്കാനുള്ള കൈത്താങ്ങാണ് ഇനി അവര്‍ക്ക് ആവശ്യം.

 

Exit mobile version