Site iconSite icon Janayugom Online

‘നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസം; പാളയത്തെ പ്രതിഷേധത്തിൽ മുഖ്യമന്ത്രി

നല്ല കാര്യങ്ങൾ അംഗീകരിക്കാൻ ചിലർക്ക് പ്രയാസമുണ്ടെന്നും നല്ല കാര്യത്തിന് എല്ലാവരും ഒരുമിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നാടിന് ഗുണം ചെയ്യുന്ന കാര്യം അംഗീകരിക്കേണ്ടത് ആണ്. മത്സരം തെരഞ്ഞെടുപ്പിൽ മാത്രമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വികസനത്തെ പിന്തുണയ്ക്കണം. നല്ല കാര്യങ്ങൾ നടപ്പാക്കാൻ പിന്തുണ നൽകണം. 

നല്ല കാര്യങ്ങൾ അംഗീകരിച്ചാൽ എന്തോ പ്രയാസം വരുമെന്ന് ചിന്തിക്കുന്ന തരത്തിലേക്ക് ചിലയാളുകൾ മാറുകയാണ്. നല്ല കാര്യത്തിൽ എല്ലാവരും ഒത്തുചേർന്ന് അതിന്റെ ഭാഗമാവുക എന്നതാണ് പ്രധാനം.നാടിന്റെ വികസന പദ്ധതി നടപ്പാക്കുന്നതിൽ ജയിച്ചവരും പരാജയപ്പെട്ടവരും ഒരുപോലെ താത്പ്പര്യം കാണിക്കണം. ജയിച്ചവർ ഏതെങ്കിലും തരത്തിലുള്ള അലംഭാവം കാണിച്ചാൽ അതിനെ വിമർശിക്കണം. പ്രതിപക്ഷം ആ കാര്യങ്ങൾ കൃത്യമായി ചെയ്യണം. അത് പാർലമെന്ററി നടപടിക്രമത്തിന്റെ രീതിയാണ്-മുഖ്യമന്ത്രി പറഞ്ഞു. 

Exit mobile version