Site iconSite icon Janayugom Online

കയ്യേറ്റ ഭൂമിയാണെന്ന് റിപ്പോർട്ട്; പ​രു​ന്തും​പാ​റ​യിലെ അനധികൃത കുരിശ് റവന്യു വകുപ്പ് പൊളിച്ചു നീക്കി

കയ്യേറ്റ ഭൂമിയാണെന്ന റിപ്പോർട്ടിനെ തുടർന്ന് പ​രു​ന്തും​പാ​റ​യി​ൽ നിർമ്മിച്ച അനധികൃത കുരിശ് റവന്യു വകുപ്പ് പൊളിച്ചു നീക്കി. ഈ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് കളക്ടർ സ്​​റ്റോ​പ്​ മെ​മ്മോ ന​ൽ​കിയിരുന്നു. ച​ങ്ങ​നാ​ശ്ശേ​രി തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി കൊ​ട്ടാ​ര​ത്തി​ൽ സ​ജി​ത്ത് ജോ​സ​ഫ് കൈ​വ​ശം​വെ​ച്ച സ്ഥ​ല​ത്താ​ണ് പു​തു​താ​യി കു​രി​ശ് പണിതത്. 

ജി​ല്ല കളക്ട​ർ സ്​​റ്റോ​പ്​ മെ​മ്മോ ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച​തി​നു​ശേ​ഷ​മാ​ണ്​ കു​രി​ശി​ന്റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇതാണ് ഇന്ന് റവന്യു സംഘം എത്തി പൊളിച്ചുനീക്കിയത്. 3.31 ഏ​ക്ക​ർ സ​ർ​ക്കാ​ർ​ഭൂ​മി കൈ​യേ​റി തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി സ​ജി​ത്ത് ജോ​സ​ഫ് വ​ൻ​കി​ട റി​സോ​ർ​ട്ട് നി​ർ​മി​ച്ച​താ​യി ഹൈക്കോടതി നി​യോ​ഗി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​മാ​സം ര​ണ്ടി​ന്​ പ​രു​ന്തും​പാ​റ​യി​ൽ കൈ​യേ​റ്റ ഭൂ​മി​യി​ലെ നി​ർമ്മാണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ്​​റ്റോ​പ്​ മെ​മ്മോ ന​ൽ​കാ​ൻ ജി​ല്ല കള​ക്ട​ർ പീ​രു​മേ​ട് എ​ൽ​ ആ​ർ ത​ഹ​സി​ൽ​ദാ​റെ ചുമതലപ്പെടുത്തിയിരുന്നു. 

Exit mobile version