Site iconSite icon Janayugom Online

ജയ്പൂര്‍ ഗ്യാസ് ടാങ്കര്‍ അപകടം; മരണം 11 ആയി; തീപിടുത്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ജയ്പൂര്‍-അജ്മേര്‍ ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ലോറി അപകടത്തില്‍ മരണം 11 ആയി. നിമിഷ നേരം കൊണ്ടാണ് പ്രദേശത്താകെ തീ പടര്‍ന്ന് പിടിച്ചത്. ടാങ്ക് ലോറി മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് തൂപിടുത്തവും സ്ഫോടനവുമുണ്ടായത്. അപകടത്തില്‍ 45ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീപിടുത്തത്തില്‍ ബസും കാറും ട്രക്കും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കത്തിനശിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായി.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയും ആരോഗ്യമന്ത്രി ഗജേന്ദ്രസിംഗും ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ ചികിത്സക്കായി 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.

Exit mobile version