വിജയ് നായകനാകുന്ന അവസാന ചിത്രം ‘ജനനായകൻ’ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ നിർണ്ണായക നീക്കവുമായി സെൻസർ ബോർഡ്. സിനിമയുടെ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾ സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യതയുള്ളതിനാൽ, തങ്ങളുടെ വാദം കേൾക്കാതെ ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് സിബിഎഫ്‌സി സുപ്രീം കോടതിയിൽ കാവിയറ്റ് ഫയൽ ചെയ്തു. ജനുവരി 9ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്ന് അനിശ്ചിതത്വത്തിലാണ്.
‘ജനനായകൻ’ നിയമപോരാട്ടം സുപ്രീം കോടതിയിൽ; തങ്ങളുടെ വാദം കേൾക്കാതെ വിധി പാടില്ലെന്ന് സെൻസർ ബോർഡ്

