Site iconSite icon Janayugom Online

ജനതാദള്‍ (എസ്) നേതാക്കള്‍ സിപിഐയിലേക്ക്

ജനതാദള്‍(എസ്) ദേശീയ എക്‌സിക്യുട്ടീവ് അംഗവും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ്ജ് തോമസിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേരുന്നു. തിരുവനന്തപുരം നഗരസഭ മുന്‍ കൗണ്‍സിലറും ജനതാദള്‍ (എസ്) സംസ്ഥാന സെക്രട്ടറിയുമായ മുജീബ് റഹ്മാന്‍, സംസ്ഥാന സെക്രട്ടറി പ്രദീപ് ദിവാകരന്‍, ടി മുരുകന്‍, പിജി സുഗുണന്‍ തുടങ്ങിയവരും സിപിഐയില്‍ ചേരുന്നവരില്‍ ഉള്‍പ്പെടും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നാളെ വൈകിട്ട് 3.30 ന് എം എന്‍ സ്മാരകത്തില്‍ വച്ച് സിപിഐയില്‍ ചേരുന്നവരെ സ്വീകരിക്കും.

Eng­lish Summary:Janata Dal (S) lead­ers join CPI
You may also like this video

Exit mobile version