Site iconSite icon Janayugom Online

ജനയുഗം സഹപാഠി-എകെഎസ്‌ടിയു അറിവുത്സവം; സംസ്ഥാനതല മത്സരം തിരുവനന്തപുരത്ത്

ജനയുഗം സഹപാഠി-എകെഎസ്‌ടിയു അറിവുത്സവം സംസ്ഥാനതല മത്സരം തിരുവനന്തപുരത്ത് നടക്കും. എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി, ഓരോ മേഖലയ്ക്കും പ്രത്യേകം പ്രത്യേകമായി നടത്തുന്ന മത്സരമാണ് അറിവുത്സവം. സ്കൂള്‍ തലത്തിലുള്ള മത്സരങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. സബ് ജില്ലാതല മത്സരങ്ങള്‍ 28നും ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ 20നും നടക്കും. ഒക്ടോബര്‍ 27ന് നടക്കുന്ന സംസ്ഥാനതല മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരണയോഗം ശനിയാഴ്ച വൈകിട്ട് 3.30ന് വഴുതക്കാട് ജനയുഗം ഹാളില്‍ ചേരുമെന്ന് എകെഎസ്‌ടിയു ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണനും ജനയുഗം ജനറല്‍ മാനേജര്‍ സി ആര്‍ ജോസ് പ്രകാശും അറിയിച്ചു.

Exit mobile version