ജനയുഗം സഹപാഠി-എകെഎസ്ടിയു അറിവുത്സവം സംസ്ഥാനതല വിജ്ഞാന പരീക്ഷ നാളെ നടക്കും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നടക്കുന്ന അറിവുത്സവത്തില്‍ എല്‍പി സ്കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. സ്കൂള്‍, സബ്‌ജില്ല, ജില്ലാതല മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് സംസ്ഥാനതല മത്സരം നടക്കുന്നത്. രാവിലെ 9.45ന് ജനയുഗം ചീഫ് എഡിറ്റര്‍ ബിനോയ് വിശ്വം ഉദ്ഘാടനം നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ മാങ്കോട് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എകെഎസ‌്ടിയു പ്രസിഡന്റ് കെ സുധാകരന്‍ സ്വാഗതം പറയും. ജനയുഗം സിഎംഡി എന്‍ രാജന്‍ മുഖ്യ പ്രഭാഷണം നടത്തും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഇ ലോര്‍ദോന്‍ നന്ദി പറയും. ഉദ്ഘാടനത്തിനുശേഷം സംസ്ഥാനതല വിജ്ഞാന പരീക്ഷയും രക്ഷിതാക്കള്‍ക്കുള്ള ക്ലാസും നടക്കും.
ഉച്ചയ്ക്ക് 12.30ന് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ജനയുഗം ജനറല്‍ മാനേജര്‍ സി ആര്‍ ജോസ് പ്രകാശ് അധ്യക്ഷത വഹിക്കും. ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് മുഖ്യപ്രഭാഷണം നടത്തും. എകെഎസ‌്ടിയു ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീര്‍, അറിവുത്സവം സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്റര്‍ പിടവൂര്‍ രമേശ്, എകെഎസ‌്ടിയു ട്രഷറര്‍ സ്നേഹശ്രീ, സഹപാഠി എഡിറ്റര്‍ ഡോ. പി ലൈല വിക്രമരാജ്, സഹപാഠി കോ — ഓര്‍ഡിനേറ്റര്‍ ആര്‍ ശരത് ചന്ദ്രന്‍ നായര്‍, ജനയുഗം തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ ആര്‍ ഉദയന്‍ എന്നിവര്‍ സംസാരിക്കും.