Site icon Janayugom Online

എകെഎസ് ടിയു — ജനയുഗം സഹപാഠി അറിവുത്സവം;  സംസ്ഥാന തല മത്സരം ഇന്ന്

എകെഎസ്‌ടിയു- ജനയുഗം സഹപാഠി അറിവുത്സവം സംസ്ഥാന തല മത്സരം ഇന്ന് കോഴിക്കോട് നടക്കാവ് ജിവിഎച്ച്എസ്എസിൽ നടക്കും. രാവിലെ ഒമ്പത് മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 10 മണിക്ക് ഭക്ഷ്യ‑സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി ആർ അനിൽ അറിവുത്സവം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ശേഷം രണ്ടിന് നടക്കുന്ന സമാപന സമ്മേളനവും സമ്മാന വിതരണവും തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. ജനയുഗം ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ് അധ്യക്ഷത വഹിക്കും. പ്രശസ്ത കവി പി കെ ഗോപി മുഖ്യപ്രഭാഷണം നടത്തും.

ഉപജില്ലാ തലത്തിലുള്ള പ്രശ്നോത്തരി മത്സരങ്ങൾ ഓൺലൈനിലൂടെയായിരുന്നു നടന്നത്. ജില്ലാ മത്സരം മുതൽ നേരിട്ടാണ് സംഘടിപ്പിക്കുന്നത്. എൽപി, യുപി, ഹൈസ്കൂൾ, എച്ച്എസ്എസ് വിഭാഗങ്ങൾക്കായി നാലു മേഖല തിരിച്ചാണ് മത്സരങ്ങൾ. സംസ്ഥാന വിജയികൾക്ക് ഒന്നു മുതൽ മൂന്നു വരെയുള്ള സ്ഥാനക്കാർക്ക് യഥാക്രമം 10,000, 7,500, 5,000 രൂപ വീതം ക്യാഷ് അവാർഡും സമ്മാനിക്കും.

സംസ്ഥാന തലത്തിലെ എൻഡോവ്മെന്റുകൾക്ക് പുറമെ ജില്ലയിലെ സാമൂഹ്യ സാംസ്ക്കാരിക മേഖലയിലെ മൺമറഞ്ഞുപോയ നേതാക്കളുടെ സ്മരണയ്ക്കായി ജില്ലയിൽ നിന്നും എൻഡോവ്മെന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എം സുകുമാരപിള്ള, പി എം വാസുദേവൻ, എം കുമാരൻ മാസ്റ്റർ (എക്സ്.എം എൽഎ), ബി സീത, മണിയൂർ ഇ ബാലൻ മാസ്റ്റർ, ആർ ചാമുണ്ണി മാസ്റ്റർ, ദേവരാജൻ കമ്മങ്ങാട്, സി കെ അനിത ടീച്ചർ, എം കെ ഉഴുത്രവാരിയർ, കെ ആർ വിക്രമരാജ്, കെ കെ രാമൻ, സി പത്മാവതി ടീച്ചർ, കെ ടി അമ്മിണിക്കുട്ടി അമ്മ, ടി ഗോപി മാസ്റ്റർ എന്നിവരുടെ സ്മരണാർത്ഥമാണ് എൻഡോവ്മെന്റുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും പുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും അടങ്ങുന്ന കിറ്റുകളും സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്.

eng­lish summary;janayugom saha­pa­di arivulsavam

you may also like this video;

Exit mobile version