Site icon Janayugom Online

ജനയുഗം സഹപാഠി അറിവുത്സവം; സ്വാഗത സംഘം രൂപീകരിച്ചു

മലപ്പുറം കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഒക്ടോബര്‍ 14ന് നടക്കുന്ന എകെഎസ്‌ടിയു ജനയുഗം സഹപാഠി അറിവുത്സവം സീസൺ 6 സംസ്ഥാനതല മത്സരത്തിന്റെ മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. രാജാസ് സ്കൂളില്‍ നടന്ന യോഗം സിപിഐ ജില്ല സെക്രട്ടറി പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സിപിഐ കോഴിക്കോട് ജില്ല സെക്രട്ടറിയും ജനയുഗം യൂണിറ്റ് മാനേജറുമായ കെ കെ ബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 

എകെഎസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എം വിനോദ്, സംസ്ഥാന സെക്രട്ടറിയേറ്റ അംഗം പി എം ആശിഷ്, ജില്ല സെക്രട്ടറി അനൂപ് മാത്യൂ എന്നിവര്‍ സംസാരിച്ചു. പി കെ കൃഷ്ണദാസ്(ചെയര്‍മാന്‍), അജിത് കൊളാടി, കെ പ്രഭാകരന്‍, ഷാജിറ മനാഫ് (വൈസ്. ചെയര്‍മാന്മാര്‍) കെ കെ ബാലന്‍ (ട്രഷറര്‍), എം വിനോദ് (ജനറല്‍ കണ്‍വീനര്‍), അനൂപ് മാത്യൂ, യു എസ് പ്രദീപ്, കെ കെ സുധാകരന്‍ (കണ്‍വീന്മാര്‍) എന്നിവരേയും 12 സബ് കമ്മറ്റികളും രൂപീകരിച്ചു. 

Eng­lish Sum­ma­ry: Janyu­gom Saha­p­ati Arivulsavam

You may also like this video

Exit mobile version