Site iconSite icon Janayugom Online

ജയ്നമ്മ കൊലപാതകം; നിർണായക വിവരങ്ങൾ പുറത്ത്

ഏറ്റുമാനൂർ സ്വദേശി ജയ്നമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ട്. ജയ്നമ്മയെ പ്രതി സെബാസ്റ്റ്യൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. വീടിൻറെ സ്വീകരണ മുറിയിൽ വച്ച് ഇവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് വിവരം. സ്വീകരണമുറിയിൽ നിന്നും ലഭിച്ച രക്തക്കറകളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. 

കൊലപാതകത്തിന് ശേഷം ശരീരം കഷണങ്ങളാക്കി കത്തിച്ചതാകാമെന്നാണ് സൂചന. സെബാസ്റ്റ്യൻറെ കുളിമുറിയിലും രക്തക്കറകൾ കണ്ടെത്തിയിരുന്നു. പിന്നീട് ശരീരഭാഗങ്ങൾ വിവിധ സ്ഥലങ്ങളിലായി മറവ് ചെയ്തതാകാനാണ് സാധ്യത. വീട്ട് വളപ്പിൽ നിന്ന് ലഭിച്ച മൃതദേഹ ഭാഗങ്ങളുടെ ഡിഎൻഎ ഫലം പുറത്ത് വന്നിട്ടില്ല.

ജയ്നമ്മയുട തിരോധാനവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന സെബാസ്റ്റ്യനെ ഇയാൾ പ്രതിയായ ബിന്ദു പത്മനാഭൻ കേസിലും കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ചിൻറെ നീക്കം.

Exit mobile version