വിദ്യാഭ്യാസ കച്ചവടത്തിനെതിരായ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച ജയപ്രകാശിന്റെ രക്തസാക്ഷിത്വ ദിനം സംസ്ഥാനവ്യാപകമായി ആചരിച്ചു. യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തലും അനുസ്മരണ യോഗങ്ങളും രക്തദാനം ഉൾപ്പെടെയുള്ള സന്നദ്ധ സേവന ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
കുടപ്പനക്കുന്നില്‍ ജയപ്രകാശിന്റെ സ്മൃതികുടീരത്തില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. ജി ആര്‍ അനിലിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് ശ്രീകുമാർ അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗൺസിലംഗം വി പി ഉണ്ണികൃഷ്ണൻ, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുൺ, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ, പ്രസിഡന്റ് ആര്‍ എസ് രാഹുൽ രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
ജയപ്രകാശ് രക്തസാക്ഷിദിനം ആചരിച്ചു

