കൊലപാതകത്തേയും,ആക്രമണത്തെയും പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ നടത്തിയ കലാപ ആഹ്വാനത്തില്‍ ബിജെപി എംപി പ്രഗ്രാസിങ് ഠാക്കൂറിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുന്‍കേന്ദ്രമന്ത്രിയും,കോണ്‍ഗ്രസ് നേതാവുമായ ജയറാംരമേശ് .കര്‍ണാടകയിലെ ശിവമോഗയില്‍ നടന്ന പരിപാടിക്കിടെ പ്രഗ്യാ സിങ് നടത്തിയ പരാമര്‍ശം വിദ്വേഷ പ്രസംഗത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്നും ഇവര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രഗ്യാ സിങിനെതിരെ കര്‍ണാടക പൊലീസ് നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ബിജെപി എംപിക്കെതിരെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.കര്‍ണാടകയില്‍ ബിജെപി അധികാരത്തിലിരിക്കുന്നതിനാല്‍ ലോക്കല്‍ പൊലീസ് ഒരിക്കലും ഇവര്‍ക്കെതിരെ നടപടിയെടുക്കില്ല. പ്രഗ്യാ സിങ് ഠാക്കൂറിന്റെ പരാമര്‍ശങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു.തങ്ങളെയും തങ്ങളുടെ അന്തസിനെയും ആക്രമിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു പ്രഗ്യാ സിങ് പറഞ്ഞത്.
എല്ലാവര്‍ക്കും സ്വയം സംരക്ഷിക്കാന്‍ അവകാശമുണ്ടെന്നും അതുകൊണ്ട് ഹിന്ദുക്കള്‍ കുറഞ്ഞത് അവരുടെ വീടുകളിലെ കത്തികള്‍ മൂര്‍ച്ചകൂട്ടി സൂക്ഷിക്കണമെന്നും ശിവമോഗയില്‍ വെച്ച് നടന്ന ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവെ ബിജെപി എംപി ആഹ്വാനം ചെയ്തിരുന്നു.നിങ്ങളുടെ വീടുകളിലുള്ള ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടി സൂക്ഷിക്കുക, ഒന്നുമില്ലെങ്കിലും, പച്ചക്കറികള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തികളെങ്കിലും. എപ്പോള്‍ എന്ത് സാഹചര്യത്തിലാണ് ആവശ്യം വരികയെന്ന് പറയാനാവില്ല.സ്വയം സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.
ആരെങ്കിലും നമ്മുടെ വീട്ടില്‍ നുഴഞ്ഞുകയറി നമ്മളെ ആക്രമിക്കുകയാണെങ്കില്‍,തക്കതായ മറുപടി നല്‍കുക എന്നുള്ളത് നമ്മുടെ അവകാശമാണ്.മുസ്‌ലിങ്ങള്‍ക്ക് ലവ് ജിഹാദിന്റെ പാരമ്പര്യമാണുള്ളതെന്നും വിവാദ പ്രസ്താവനയില്‍ പ്രഗ്യാ സിങ് പറഞ്ഞിരുന്നു. അവര്‍ക്ക് ജിഹാദിന്റെ പാരമ്പര്യമാണുള്ളത്. ഒന്നുമില്ലെങ്കിലും അവര്‍ ലവ് ജിഹാദ് ചെയ്യുന്നു. ശരിക്കും പ്രണയിക്കുന്നുണ്ടെങ്കില്‍ പോലും അവരതില്‍ ജിഹാദ് ചെയ്യുന്നു.ഞങ്ങള്‍ ഹിന്ദുക്കളും പ്രണയിക്കുന്നുണ്ട്, ദൈവത്തെ സ്നേഹിക്കുന്നു, ഒരു സന്യാസി തന്റെ ദൈവത്തെ സ്നേഹിക്കുന്നു, മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയായ പ്രഗ്യാ സിങ് കൂട്ടിച്ചേര്‍ത്തു.
English Summary:
Jayaram Ramesh will approach the Supreme Court against the BJP MP who called for riots
You May also like this video: