Site iconSite icon Janayugom Online

കോട്ടയത്ത് ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു

കോട്ടയത്ത് ജീപ്പിം പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. ജീപ്പിലുണ്ടായിരുന്ന കൊല്ലാട് സ്വദേശികളായ ജെയ്മോൻ (43), അർജുൻ (19) എന്നിവരാണ് മരിച്ചത്. ജീപ്പിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോടിമത പാലത്തിന് സമീപം രാത്രി 12 മണിക്കായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്നു. ഫയർഫോഴ്സെത്തി ജീപ്പ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. 

പിക്കപ്പിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Exit mobile version