Site iconSite icon Janayugom Online

രാജ്യത്ത് ഏറ്റവും കൂടുതല്‍ ശൈശവവിവാഹം ഝാര്‍ഖണ്ഡില്‍

രാജ്യത്ത് ഏറ്റവുമധികം ശൈശവ വിവാഹം ഝാര്‍ഖണ്ഡില്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ‘ഡെമോഗ്രാഫിക് സാമ്പിള്‍’ സര്‍വേയിലാണ് കണ്ടെത്തല്‍. ആഭ്യന്തര മന്ത്രാലയത്തിലെ രജിസ്ട്രാര്‍ ജനറലിന്റെയും സെന്‍സസ് കമ്മിഷണറുടെയും ഓഫീസ് നടത്തിയ സര്‍വേ പ്രകാരം പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ ശതമാനം ഝാര്‍ഖണ്ഡില്‍ 5.8 ആണ്. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ 7.3 ശതമാനവും നഗരപ്രദേശങ്ങളില്‍ മൂന്ന് ശതമാനവുമാണ് ശൈശവവിവാഹങ്ങള്‍.

21 വയസിന് മുമ്പ് പകുതിയിലധികം സ്ത്രീകളും വിവാഹിതരായ രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളാണ് ജാര്‍ഖണ്ഡും പശ്ചിമ ബംഗാളും. പശ്ചിമ ബംഗാളില്‍ 54.9 ശതമാനം പെണ്‍കുട്ടികളും 21 വയസിന് മുമ്പ് വിവാഹിതരാകുമ്പോള്‍, ഝാര്‍ഖണ്ഡില്‍ 54.6 ശതമാനമുണ്ട്. ദേശീയ ശരാശരി 29.5 ശതമാനമാണ്. അതേസമയം നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2015ല്‍ 32 പേരും 2016ല്‍ 27, 2017ല്‍ 19, 2018ല്‍ 18, 2019ലും 2020ലും 15 പേര്‍ വീതവും മന്ത്രവാദത്തിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ കൊല്ലപ്പെട്ടു.

Eng­lish Sum­ma­ry: Jhark­hand has the high­est num­ber of child mar­riages in the country
You may also like this video

Exit mobile version