Site iconSite icon Janayugom Online

കോവിഡിന്റെ ജെഎന്‍ 1 വകഭേദം കേരളത്തില്‍; ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി

കേരളത്തില്‍ കോവിഡിന്റെ ജെഎന്‍ 1 വകഭേദം സ്ഥിരീകരിച്ചു. നവംബര്‍ 18ന് നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സംസ്ഥാനത്ത് നിലവില്‍ 1523 സജീവ കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സാഹചര്യം സസൂക്ഷ്മമായി നിരീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ടെന്നും ആശങ്കവേണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ഒമിക്രോണ്‍ വകഭേദമാണ് കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയുടെ സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചത്. സാമ്പിള്‍ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: JN1 vari­ant of Covid in Ker­ala; not to wor­ry Health Minister

You may also like this video

Exit mobile version