ക്ഷാമബത്ത കുടിശികയും ലീവ് സറണ്ടറും അനുവദിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഈ മാസം 28ന് താലൂക്ക് കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും ജീവനക്കാര്‍ മാര്‍ച്ചും ധര്‍ണയും നടത്തും. ഇതിന്റെ പ്രചരണാര്‍ത്ഥം ജോയിന്റ് കൗണ്‍സില്‍ നോര്‍ത്ത്, സൗത്ത് ജില്ലാ കമ്മിറ്റികളുടെ കീഴിലുള്ള മുഴുവന്‍ മേഖലകളിലെയും ഓഫിസുകള്‍ കേന്ദ്രീകരിച്ചുള്ള രണ്ടാംഘട്ട ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
സൗത്ത് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള സിവില്‍ സ്റ്റേഷന്‍, പബ്ലിക് ഓഫീസ്, കാട്ടാക്കട, നെയ്യാറ്റിന്‍കര, വഴുതക്കാട്, ശാസ്തമംഗലം, തമ്പാനൂര്‍, വഞ്ചിയൂര്‍, വിഴിഞ്ഞം, പാറശാല എന്നീ മേഖലകളിലെ ഓഫിസുകളില്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ചു. കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ നടന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം എം നജിം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബിനു അധ്യക്ഷത വഹിച്ചു. സൗത്ത് ജില്ലാ സെക്രട്ടറി എസ് അജയകുമാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി അനില്‍കുമാര്‍, സജി എസ് നായര്‍, പ്രീതി ബി എസ്, മേഖലാ സെക്രട്ടറി ശ്രീജിത്ത്, പ്രിയ എന്നിവര്‍ സംസാരിച്ചു.
പബ്ലിക് ഓഫിസില്‍ നടന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന കമ്മിറ്റി അംഗം ആര്‍ സിന്ധു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബിനു അധ്യക്ഷത വഹിച്ചു. സൗത്ത് ജില്ലാ പ്രസിഡന്റ് വിനോദ് വി നമ്പൂതിരി, ജില്ലാ ട്രഷറര്‍ ബിജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജയറാം, രജനി, പത്മകുമാരി എന്നിവര്‍ സംസാരിച്ചു. വഴുതക്കാട് മേഖലയില്‍ സംസ്ഥാന കമ്മിറ്റി അംഗം യു സിന്ധു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജി ആര്‍ സന്തോഷ് അധ്യക്ഷത വഹിച്ചു. അജിമോന്‍, ഇ ഷമീര്‍, സജീബ്കുമാര്‍, റോയി സത്യന്‍, വിനീത, രശ്മി എന്നിവര്‍ പങ്കെടുത്തു.
തമ്പാനൂര്‍ മേഖലയില്‍ സംസ്ഥാന കമ്മിറ്റി അംഗം ജി സജീബ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അനിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ആര്‍ മഹേഷ്, ശുഭ, സുരേഷ്, ദീപ, രാഗിണി, ചാന്ദിനി, ദീപ എന്നിവര്‍ പങ്കെടുത്തു. കാട്ടാക്കട മേഖലയില്‍ സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രചാരണം സജീബ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഡി കുമാര്‍ അധ്യക്ഷനായിരുന്നു. ജയരാജ് എസ്, ഗിരീഷ്‌കുമാര്‍, രഞ്ജിത രാജന്‍, ശ്രീഹരിപ്രിയ, ബിനു എന്നിവര്‍ സംസാരിച്ചു. നെയ്യാറ്റിന്‍കര മേഖലയില്‍ സിവില്‍ സ്റ്റേഷനില്‍ നടന്ന വിശദീകരണ യോഗം സൗത്ത് ജില്ലാ സെക്രട്ടറി എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി എസ് ബിന്ദു അധ്യക്ഷത വഹിച്ചു. ടി ആര്‍ പ്രശാന്ത്, ഉദയന്‍, അവനീഷ്, സുധീര്‍ എന്നിവര്‍ സംസാരിച്ചു.
ശാസ്തമംഗലം മേഖലയില്‍ ജില്ലാ സെക്രട്ടറി എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാഫി, ഷാന്‍, ശിവകുമാര്‍, ജസീല, അയന, പുഷ്പകുമാരി എന്നിവര്‍ പങ്കെടുത്തു. വിഴിഞ്ഞം മേഖലയില്‍ സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപ് തിരുവല്ലം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പ്രദീപ് ലാല്‍ അധ്യക്ഷത വഹിച്ചു. കല, സുകുമാരി, ചെറുപുഷ്പം, ബി ജോയ്, പ്രകാശ്, അജു എന്നിവര്‍ പങ്കെടുത്തു.
പാറശാലയില്‍ സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് പി ഷാജികുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സജികുമാര്‍ അധ്യക്ഷത വഹിച്ചു. ക്രിസ്റ്റോര്‍ ദീപക്, സുകുമാരന്‍, ജിഷ, ഷൈജു എന്നിവര്‍ പങ്കെടുത്തു. വഞ്ചിയൂരില്‍ സൗത്ത് ജില്ലാ കമ്മിറ്റി അംഗം മധുസൂദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. തിരുമല വിജയന്‍, കൃഷ്ണകുമാര്‍, അശ്വതി, ദീപ ഒ വി എന്നിവര്‍ പങ്കെടുത്തു.
നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള വര്‍ക്കല, ആറ്റിങ്ങല്‍, വാമനപുരം, നെടുമങ്ങാട്, പാലോട്, കഴക്കൂട്ടം, മെഡിക്കല്‍ കോളജ്, ഡിഎച്ച്എസ്, പട്ടം, വികാസ്ഭവന്‍ എന്നീ മേഖലകളിലെ ഓഫിസുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. നെടുമങ്ങാട് സിവില്‍ സ്റ്റേഷനില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ആര്‍ എസ് സജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ സുരകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് എം പിള്ള, ജില്ലാ വനിതാ സെക്രട്ടറി ജി എസ് സരിത, ജില്ലാ കമ്മിറ്റിയംഗങ്ങളായ പുത്തന്‍കുന്ന് ബിജു, അനുമോദ് കൃഷ്ണ, വി ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വികാസ്ഭവനില്‍ സംസ്ഥാന കമ്മിറ്റി അംഗം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അജി പി എസ് അധ്യക്ഷത വഹിച്ചു. നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, വൈസ് പ്രസിഡന്റ് ദേവികൃഷ്ണ എസ്, ജോയിന്റ് സെക്രട്ടറി ആര്‍ സരിത, ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ് സ്മിത കെ നായര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി ഷിന്തുലാല്‍, എന്‍ കെ സതീഷ്, ഇങ്കു, മേഖലാ സെക്രട്ടറി വൈ ഷൈന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
വര്‍ക്കല സിവില്‍ സ്റ്റേഷനില്‍ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ചന്ദ്രബാബു എസ് അധ്യക്ഷത വഹിച്ചു. നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബൈജു ഗോപാല്‍, ഉഷാകുമാരി, വൈ സുല്‍ഫിക്കര്‍, എസ് സുരേഷ്, അരുണ്‍ജിത്ത് എ ആര്‍, ആര്‍ സിന്ധു എന്നിവര്‍ പങ്കെടുത്തു. ആറ്റിങ്ങല്‍ സിവില്‍ സ്റ്റേഷനില്‍ സംസ്ഥാന കമ്മിറ്റി അംഗം ടി വേണു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ലിജിന്‍ അധ്യക്ഷത വഹിച്ചു. നോര്‍ത്ത് ജില്ലാ സെക്രട്ടറി കെ സുരകുമാര്‍, സന്തോഷ്, ഡി ബിജിന, മനോജ്കുമാര്‍, ദീപക് നായര്‍ എന്നിവര്‍ സംസാരിച്ചു.
പാലോട് വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസ്ഥാന കമ്മിറ്റി അംഗം വി കെ മധു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എ ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. നോര്‍ത്ത് ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ഗോപകുമാര്‍, പുത്തന്‍കുന്ന് ബിജു, സനല്‍കുമാര്‍, വസുമതി, ലാല്‍കുമാര്‍, ബേബിഷീല, വിവേക്, ബിനോജ് എന്നിവര്‍ പങ്കെടുത്തു.
വാമനപുരം ബ്ലോക്ക് ഓഫിസില്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി കെ സുരകുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് രാഹുല്‍ ആര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഗിരീശ് എം പിള്ള, ജില്ലാ ജോയിന്റ് സെക്രട്ടറി ആര്‍ സരിത, ജില്ലാ വൈസ് പ്രസിഡന്റ് ദേവികൃഷ്ണ എസ്, അനുമോദ് കൃഷ്ണ, ബിനുകുമാര്‍, വി ഗോപകുമാര്‍, മനോജ് എം എന്നിവര്‍ പങ്കെടുത്തു. കഴക്കൂട്ടം ബ്ലോക്ക് ഓഫിസില്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സജികുമാര്‍ എസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ സുരകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് വൈ സുല്‍ഫിക്കര്‍, സതീഷ് എസ് ആര്‍, മോഹനന്‍ നായര്‍, എസ് സജീര്‍, ഷീല, നജ്മ എന്‍ എന്നിവര്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളജ് മേഖലയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നടന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന കമ്മിറ്റി അംഗം വി കെ മധു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബാബു വി അധ്യക്ഷത വഹിച്ചു. നോര്‍ത്ത് ജില്ലാ ട്രഷറര്‍ അജികുമാര്‍ ടി, ജില്ലാ ജോയിന്റ് സെക്രട്ടറി ആര്‍ സരിത, രവികുമാര്‍ ആര്‍, എ ഹാഷിം എന്നിവര്‍ പങ്കെടുത്തു.
ഡിഎച്ച്എസ് മേഖലയില്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ നടന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന കമ്മിറ്റി അംഗം ബീനാഭദ്രന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എഡിസണ്‍ എന്‍ അധ്യക്ഷത വഹിച്ചു. നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, ജോയിന്റ് സെക്രട്ടറി ആര്‍ സരിത, വൈസ് പ്രസിഡന്റ് ദേവികൃഷ്ണ എസ്, അംഗങ്ങളായ ഷിന്തുലാല്‍ ജി, സാജന്‍ ബി, രാജീവ് ആര്‍ എന്നിവര്‍ പങ്കെടുത്തു. പട്ടം മേഖലയില്‍ ക്ഷീരവികസന ഡയറക്ടറേറ്റില്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി കെ സുരകുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഉദയകുമാര്‍ വി അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ആര്‍ സരിത, ജില്ലാ കമ്മിറ്റി അംഗങ്ങളായ പുഞ്ചക്കരി ശ്രീകുമാര്‍, വി ഗോപകുമാര്‍, സാജന്‍ ബി, രജിത്ത് എന്നിവര്‍ സംസാരിച്ചു.
English Summary: Joint Council March and Dharna on 28th: Phase 2 campaign in progress
You may also like this video