സമാനതകളില്ലാത്ത ദുരന്തത്തിന് സാക്ഷിയായ വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളിൽ സംസ്ഥാന സർക്കാർ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി അറിയിച്ചു.
ദുരന്തബാധിത പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പുനർ നിർമ്മിക്കുന്നതിനായാണ് ഈ തുക ചെലവഴിക്കുക. സംസ്ഥാന സർക്കാർ മുൻഗണന നിശ്ചയിച്ച് നൽകുന്ന വിവിധ പദ്ധതികൾക്കായാണ് തുക ചെലവഴിക്കുന്നത്. അതീവ ദുരന്ത ബാധിത മേഖലയാക്കിയുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനം ലഭ്യമായാലുടൻ സംസ്ഥാന സർക്കാരിന് തുക കൈമാറി നടപടികൾ ആരംഭിക്കുവാൻ കഴിയുമെന്നും ജോസ് കെ മാണി എം പി അറിയിച്ചു.
English Summary: Jose K Mani said that Rs 1 crore will be allocated for the rehabilitation of Wayanad
You may also like this video