ജോഷിമഠിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിന് സർവകക്ഷിയോഗം വിളിക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കർണപ്രയാഗ്, ജോഷിമഠ് എന്നിവിടങ്ങളിൽ വീടുകൾക്കുൾപ്പെടെ കേടുപാടുകൾ സംഭവിച്ചുവെന്നത് ഉൽക്കണ്ഠാകുലമാണ്. കട്ടിയുള്ള പാറകളില്ലാത്തവയായതിനാൽ ദുർബലമായ പർവതങ്ങളും പരിസ്ഥിതിയുടെ സുസ്ഥിരതയും കണക്കിലെടുത്ത് ശ്രദ്ധാപൂർവം മാത്രമേ ഈ മേഖലയിലെ എല്ലാ വികസന പദ്ധതികളും ആസൂത്രണം ചെയ്യാൻ പാടുള്ളൂവെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മേഖലയിലെ പാരിസ്ഥിതിക ഉൽക്കണ്ഠകളും സുസ്ഥിരതയും പരിഗണിക്കാതെയാണ് ഇവിടെ കേന്ദ്ര — സംസ്ഥാന സർക്കാരുകൾ വികസനപദ്ധതികൾ ആവിഷ്കരിക്കുന്നത്. ഇത് തിരുത്തപ്പെടേണ്ടതും ജനങ്ങളെ വിശ്വാസത്തിലെടുക്കേണ്ടതുമാണ്. പാരിസ്ഥിതിക പരിഗണനകളില്ലാതെ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുമ്പോഴുള്ള പ്രശ്നങ്ങൾ സംബന്ധിച്ച മുന്നറിയിപ്പാണ് ജോഷിമഠെന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
English Summary: Joshimath: CPI should call an all-party meeting to discuss the situation
You may also like this video