കഴിഞ്ഞദിവസം എരുപുരത്തെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പഴയങ്ങാടിയിലെ മാധ്യമപ്രവർത്തകൻ ദേവരാജിന്റെ മരണത്തിന് കാരണക്കാരായവരെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് ദേവരാജന്റെ കുടുംബം പഴയങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ദേവരാജൻ മരിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് മകൾക്ക് അയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ താൻ മരിക്കാൻ കാരണം പഴയങ്ങാടിയിലെ ജ്വല്ലറി ഉടമയാണെന്ന് പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്.
ജ്വല്ലറി ഉടമയുടെ പേരും വ്യക്തമായി സന്ദേശത്തിൽ പറഞ്ഞിരുന്നു. ജ്വല്ലറി ഉടമ ദേവരാജനെതിരെ നിരന്തരമായി കേസുകൾ കൊടുത്തു പീഡിപ്പിക്കുന്നതിനെ തുടർന്നുള്ള മനോ വിഷമത്തിലാണ് താൻ മരിക്കുന്നതെന്നും മകൾക്ക് അയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്.
പരാതിയെ തുടർന്ന് പഴങ്ങാടി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.