ബിജെപി നേതാവും തിരുമല വാര്‍ഡ് കൗണ്‍സിലറുമായ അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ വനിതാ മാധ്യമ പ്രവർത്തകരെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. നിങ്ങളോട് ആരാ പറഞ്ഞതെന്നും നിങ്ങൾ ഏതു ചാനലാ എന്നും അദ്ദേഹം ചോദിച്ചു.
മതി, അവിടെ ഇരുന്നാ മതി. നീ നിന്നാ മതി അവിടെ. നീ ചോദിക്കരുത്, നിങ്ങൾ ചോദിക്കരുത്. ഞാൻ മറുപടി തരില്ല. ആത്മഹത്യ ചെയ്ത കൗൺസിലറാണ്. നിങ്ങൾ ഇങ്ങനെ നുണ പ്രചരിപ്പിക്കരുത്. ശുദ്ധ നുണയാണ്, നിങ്ങൾ നുണ പറയുന്ന ചാനലാണ്. ഒരു നാണവുമില്ലാത്ത ചാനലാ. മരിച്ച ഒരു ആളെ കുറിച്ച് ഇങ്ങനെ പറയുന്നതിൽ നാണമില്ലേ നിങ്ങൾക്കെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

