Site icon Janayugom Online

കെ ഫോണ്‍ ബിപിഎല്‍ വിഭാഗത്തിന് സൗജന്യം: മുഖ്യമന്ത്രി

pinarayi vijayan

കെ ഫോണ്‍ ബപിഎല്‍ വിഭാഗത്തിന് സൗജന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ലൈഫ് മിഷന്‍ വഴി മൂന്ന് ലക്ഷത്തിലധികം വീടുകള്‍ പൂര്‍ത്തിയാക്കിയെന്നും അര്‍ഹതയുള്ള എല്ലാവര്‍ക്കും വീട് നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മാലിന്യമുക്ത പരിപാടികളുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.കൊല്ലം- ചെങ്കോട്ട ദേശീയപാത വികസന നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നതായും ഒന്നിച്ച് നിന്നാല്‍ അസാധ്യമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്ന നിയമനം സംബന്ധിച്ച് വ്യാജ പ്രചരണങ്ങള്‍ നടക്കുന്നെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു.അര്‍ധ സത്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കുന്നെന്നും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുതല്‍ ആരംഭിച്ചതാണ് ഇത്തരം വ്യാജ പ്രചരണങ്ങളെന്നും മന്ത്രി പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തില്‍ മറുപടിയായി സഭയില്‍ പറഞ്ഞു.

വസ്തുതകളുടെ പിന്‍ബലമില്ലാത്ത വ്യാജ പ്രചരണമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്. സംസ്ഥാനത്ത് 1,99,201 പേര്‍ക്ക് ആറര വര്‍ഷത്തിനിടെ നിയമന ശുപാര്‍ശ നല്‍കി. ഇത് പിഎസ്സിയെ നോക്കുകുത്തിയാക്കി എന്ന വ്യാജ പ്രചരണമാണ് പൊളിക്കുന്നത്- അദ്ദേഹം സഭയില്‍ പറഞ്ഞു.

Eng­lish Summary:

K phone free for BPL cat­e­go­ry: CM

You may also like this video:

Exit mobile version