Site iconSite icon Janayugom Online

ഇ ചന്ദ്രശേഖരൻ കേസ്; സിപിഐ(എം) നിലപാട് പരിഹാസ്യമെന്ന് കെ പ്രകാശ് ബാബു

മന്ത്രിയായിരിക്കെ സിപിഐ നേതാവ് ഇ ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിയ സിപിഐ(എം) പ്രാദേശിക പ്രവര്‍ത്തകരുടെ നിലപാട് പരിഹാസ്യമാണെന്ന് സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. സാക്ഷികളായ സിപിഐ(എം) പ്രവര്‍ത്തകര്‍ കൂറുമാറിയതിനെ തുടര്‍ന്ന് പ്രതികളായ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ വെറുതെവിട്ടിരുന്നു. ഇതില്‍ പ്രതികരിച്ച് ഫേസ്ബുക്കിലൂടെയാണ് പ്രകാശ് ബാബു നിലപാട് വ്യക്തമാക്കിയത്.

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം:

2016 ൽ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഈ.ചന്ദ്രശേഖരൻ കയ്യിൽ ബാൻഡേജ്ഇട്ട് ബഹു. ഗവർണ്ണറോടും ബഹു. മുഖൃമന്ത്രിയോടുമൊപ്പം നിൽക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ ചിത്രം എല്ലാവരുടെയും മനസ്സിൽ തെളിയുന്നുണ്ടാവും.നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബി.ജെ.പി,ആർ.എസ്.എസ് പ്രവർത്തകർ കലിതുളളി ആക്രമിച്ചതാണ്. സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന സി.പി.എം നേതാവിനും പരുക്ക് പറ്റിയിരുന്നു.

പോലീസ് കേസെടുത്തു.ചാർജ്ജ് കൊടുത്തു.ആക്രമണം നടത്തിയ 12 ബി.ജെ.പി,ആർ.എസ്.എസ്.പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോൾ ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം നേതാവ് ഉൾപ്പടെയുള്ള എല്ലാ സി.പി.എം പ്രവർത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ്,കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്. സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകളുമില്ലാതായി.കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു.

സി.പി.ഐ നേതാവും മന്ത്രിയുമായിരുന്ന ചന്ദശേഖരനു വേണ്ടി സതൃസന്ധമായി മൊഴി കൊടു ക്കുന്നതിനു പകരം ആർ.എസ്.എസ്,ബിജെപി പ്രവർത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സി.പി.എം പ്രാദേശിക‑ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്. പരിഹാസൃമാണ്. സി.പി.എം സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്നം കാണുമെന്ന് ഞാൻ കരുതുന്നു.

Exit mobile version