Site iconSite icon Janayugom Online

കെ സലിം കുമാർ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി

CPICPI

അടിമാലി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ സലിംകുമാറിനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. തൊടുപുഴ ഉടുമ്പന്നൂർ സ്വദേശിയായ കെ സലിംകുമാർ സംസ്ഥാന കൗൺസില്‍, ജില്ലാ എക്സിക്യൂട്ടീവ്, എഐടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗമാണ്. തൊടുപുഴ താലൂക്ക് ഷോപ്പ് എംപ്ലോയീസ് യൂണിയനിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. എഐടിയുസി തൊടുപുഴ മണ്ഡലം സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, ചെത്ത്-മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ, സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ, ചുമട്ടു തൊഴിലാളി ഫെഡറേഷൻ എന്നിവയുടെ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്.

നാല് ദിവസമായി അടിമാലിയിൽ നടന്ന സമ്മേളനം 51 അംഗ ജില്ലാ കൗൺസിലിനെയും 27 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ജില്ലയിലെ ഭൂമിസംബന്ധമായ മുഴുവൻ പ്രശ്നങ്ങളും പരിഹരിയ്ക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുറ്റിയാർവാലിയിൽ നൽകിയ വാസയോഗ്യമല്ലാത്ത ഭൂമിക്ക് പകരം ഭൂമി നൽകുക, അയ്യപ്പൻകോവിൽ, പൊൻമുടി, കല്ലാർകുട്ടി പദ്ധതി പ്രദേശങ്ങളിലെ കർഷകർക്ക് പട്ടയം നൽകുക, അന്തോണിയാർ കോളനി, കച്ചേരി സെറ്റിൽമെന്റുകളിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

Eng­lish Sum­ma­ry: K Sal­im Kumar CPI Iduk­ki Dis­trict Secretary

You may like this video also

Exit mobile version