Site iconSite icon Janayugom Online

കോട്ടയത്ത് 30 അടി കൂറ്റൻ ക്രിസ്മസ് പാപ്പാ ഉയർന്നു

papanjipapanji

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കോട്ടയത്ത് 30 അടി കൂറ്റൻ ക്രിസ്മസ് പാപ്പാ ഉയർന്നു. വിജയപുരം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കോട്ടയം കാർണിവൽ പുതുവൽസരാഘോഷത്തിന്റെ ഭാഗമായാണ് കൂറ്റൻ ക്രിസ്മസ് പാപ്പയെ നിർമ്മിച്ചിരിക്കുന്നത്.

പ്രകൃതി സുന്ദരമായ മീനന്തറയാറിന്റെ തീരത്ത് തണലോരം, വടവാതൂർ മോസ്കോ ബണ്ട് റോഡിലാണ് ആരെയും ആകർഷിക്കുന്ന വിധം പാപ്പായെ ഉയർത്തിയത്.

പുതുവൽസര ആഘോഷത്തോടനുബന്ധിച്ച് മറ്റ് വിപുലമായ കലാ പരിപാടികളും, ഫുഡ് ഫെസ്റ്റ് അടക്കമുള്ളവയും നടക്കും.
മീനന്തറയാർ ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് കോട്ടയം കാർണിവലും ഒരുക്കിയിട്ടുള്ളത്.

Eng­lish Sum­ma­ry: A 30-feet giant Christ­mas Pap­pa ris­es in Kottayam

You may also like this video

Exit mobile version