Site iconSite icon Janayugom Online

മലക്കപ്പാറയില്‍ വീണ്ടും കബാലിയുടെ ആക്രമണം; കെഎസ്ആര്‍ടിസി ബസ് ഉയര്‍ത്തി

മലക്കപ്പാറ ആനക്കയത്തില്‍ വീണ്ടും കബാലി എന്ന കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രി കെഎസ്ആർടിസി ബസ്സിനു നേരെയാണ് അക്രമം കാണിച്ചത്. ചാലക്കുടിയിൽ നിന്ന് മലക്കപ്പാറക്ക് പോയ ബസ് കൊമ്പുകൊണ്ട് അല്പനേരം ഉയര്‍ത്തിപിടിച്ചു. അമ്പലപ്പാറ ഒന്നാം ഹെയർപിൻ വളവിലായിരുന്നു സംഭവം.

പാഞ്ഞടുത്ത കബാലി കൊമ്പിൽ കുത്തി ബസുയർത്തി താഴെ വച്ചു. ആർക്കും പരിക്കില്ല, യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ ആണ്. രണ്ടു മണിക്കൂറിലേറെ കബാലി പരാക്രമം തുടർന്നു. രാത്രി 8 മണിക്ക് മലക്കപ്പാറ എത്തേണ്ട ബസ് 11 മണിക്കാണ് എത്തിയത്. സ്വകാര്യ ബസിന് മുന്നിലേക്ക് പാഞ്ഞടുത്ത കബാലിയിൽ നിന്ന് യാത്രക്കാരെ രക്ഷിക്കാന്‍ ഡ്രൈവര്‍ ബസ് എട്ട് കിലോമീറ്റര്‍ പിന്നോട്ടോടിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ചാലക്കുടി വാല്‍പ്പാറ പാതയിലായിരുന്നു സംഭവം. അമ്പലപ്പാറ മുതല്‍ ആനക്കയം വരെയുള്ള ഭാഗത്ത് ബസ് സാഹസികമായി ഓടിച്ച് യാത്രക്കാരെ രക്ഷിച്ചത് വെറ്റിലപ്പാറ സ്വദേശി അംബുജാക്ഷനെന്ന ഡ്രൈവറാണ്. ഈ ഭാഗത്ത് സ്ഥിരമായി കാണുന്ന കബാലിക്ക് മദപ്പാട് ഉണ്ടായതോടെയാണ് വ്യാപക അക്രമം തുടരുന്നതെന്നാണ് വനംവകുപ്പ് പറഞ്ഞിരുന്നു.

യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ആനയെ മറ്റുരീതിയില്‍ ശല്യപ്പെടുത്തുകയോ ആക്രമിക്കാന്‍ മുതിരുകയോ ചെയ്യരുതെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

Eng­lish Sam­mury: Kabali attacks again in Malakap­pa­ra; KSRTC lift­ed the bus

 

Exit mobile version