Site iconSite icon Janayugom Online

അപകീർത്തികരമായ പരാതി നൽകി വ്യക്തിഹത്യയ്ക്ക് ശ്രമിച്ചു; അഡ്വ. എം മുനീറിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കടകംപള്ളി സുരേന്ദ്രൻ

അപകീർത്തികരമായ പരാതി നൽകി തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് അഡ്വ.എം മുനീറിനെതിരെ  മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ.   15 ദിവസത്തിനകം ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തില്ലെങ്കിൽ സിവിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്ന് നോട്ടീസിൽ പറയുന്നു.

മന്ത്രിയായിരുന്ന കാലത്ത് സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ്സ് പ്രവർത്തകനായ അഡ്വ.എം മുനീർ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഈ പരാതിക്കെതിരെയാണ് കടകംപള്ളി സുരേന്ദ്രൻ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

Exit mobile version