Site iconSite icon Janayugom Online

കാക്കനാട് കൂട്ട ആത്മഹത്യ? കസ്റ്റംസ് ക്വാർട്ടേഴ്സിൽ ഓഫീസറുടെയും സഹോദരിയുടെയും അഴുകിയ മൃതദേഹങ്ങൾ

കസ്റ്റംസ് അഡീഷണൽ കമ്മീഷണർ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, മാതാവ് ശകുന്തള അഗർവാൾ എന്നിവരുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തി. കൂട്ട ആത്മഹത്യ ആകാമെന്നാണ് സംശയം. കാക്കനാട് ഈച്ചമുക്കിലെ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശികളാണ് ഇവർ. 

ഏതാനും ദിവസങ്ങളായി അവധിയിലായിരുന്ന മനീഷ് വിജയ് അവധി കഴിഞ്ഞിട്ടും തിരികെ ഓഫീസിലെത്താത്തതിനെത്തുടർന്ന് സഹപ്രവർത്തകർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒന്നര വർഷമായി ഇവിടെ താമസമുണ്ടെങ്കിലും നാട്ടുകാരും അയൽക്കാരുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നില്ല.

Exit mobile version