കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ക്യാമ്പസിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയിലേക്ക്. ഇന്ന് അറസ്റ്റിലായവര്‍ നൽകിയ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം. ഈ വിദ്യാര്‍ത്ഥി ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. കഞ്ചാവ് എത്തിച്ചത് ഇയാൾക്ക് വേണ്ടിയാണെന്ന് പ്രതികളായ ആഷിഖും, ഷാലിഖും മൊഴി നൽകി. കൊല്ലം സ്വദേശിയായ മൂന്നാം വർഷ വിദ്യാർഥിക്കായുള്ള അന്വേഷണം ഊർജിതമാക്കി.
കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിലെ ലഹരി വേട്ട; അന്വേഷണം മൂന്നാം വർഷ വിദ്യാർഥിയിലേക്ക്
