പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരു സ്ത്രീ കൂടി മരിച്ചതോടെ കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരുന്ന ആലുവ സ്വദേശിനി മോളി ജോയ് (61) ആണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ഇവരെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രാവിലെ അഞ്ച് മണിയോടെയാണ് ഇവര്‍ മരിച്ചത്. അപകടത്തില്‍ കുട്ടിയടക്കം മൂന്നുപേര്‍ നേരത്തെ പൊള്ളലേറ്റതിനെത്തുടര്‍ന്ന് മരിച്ചിരുന്നു.
English Summary: Kalamassery blast: One more person under treatment dies, death toll rises to four
You may also like this video