Site iconSite icon Janayugom Online

കളമശ്ശേരി സ്ഫോടനം; ഡൊമിനിക് മാർട്ടിനെതിരായ യുഎപിഎ ഒഴിവാക്കി

dominicdominic

കളമശ്ശേരി സാമ്റ കൺവെൻഷൻ സെന്ററിലെ സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി. ഇയാൾക്കെതിരെ പൊലീസ് ചുമത്തിയ യുഎപിഎയാണ് പിൻവലിച്ചിരിക്കുന്നത്. സ്ഫോടകവസ്തു നിരോധന നിയമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കും. 

കഴിഞ്ഞ വര്‍ഷം ഒക്ടോബർ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്ഫോടനം നടക്കുന്നത്. സംഭവത്തിൽ 6 പേർ മരണപ്പെടുകയും നിരവധിയാളുകൾക്ക് പരുക്കേൽക്കുകയും പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത യഹോവ സാക്ഷികളുടെ കൺവെൻഷനിലാണ് സ്ഫോടനമുണ്ടായത്. യഹോവ സാക്ഷികളോടുള്ള എതിർപ്പാണ് സ്ഫോടനം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് മാർട്ടിൻ പൊലീസിനോട് പറഞ്ഞത്. 

സ്ഫോടനം നടത്താൻ വേണ്ടി രണ്ട് ഐഇഡികളാണ് മാർട്ടിൻ നിർമിച്ചത്. ഇത് രണ്ടും പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഡൊമിനിക്ക് മാർട്ടിൻ സ്വയം പൊലീസ് മുമ്പാകെ കീഴടങ്ങി. സ്ഫോടനത്തിന് പിന്നിൽ താൻ മാത്രമാണെന്നും ആവശ്യമായ വസ്തുക്കൾ തൃപ്പൂണിത്തുറയിലെ പടക്ക കടയിൽ നിന്നാണ് വാങ്ങിയതെന്നും മാർട്ടിൻ മൊഴി നല്‍കി. സ്ഫോടനത്തിന്റെ നിർണായക തെളിവുകളായ റിമോട്ടുകൾ കൊടകര പൊലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തുകയും ചെയ്തിരുന്നു. 

Exit mobile version