കലാനിധി പ്രഥമ എഴുത്തച്ഛൻ സ്മൃതികാവ്യ ശ്രേഷ്ഠ പുരസ്കാരം കവി പി കെ ഗോപിക്ക്. കലാനിധി രാജാരവിവർമ്മ പ്രഥമ സ്മൃതി പുരസ്കാരം ചിത്രകാരൻ എസ് അശോക് കുമാറിനും എഴുത്തച്ഛൻ സ്മാരക പുരസ്കാരം ഡോ. ഇ ശ്രീധരനും നല്‍കുമെന്നും കലാനിധി ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അറിയിച്ചു. രാജാരവിവർമ്മ ജദിനാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരവും എഴുത്തച്ഛൻ സ്മൃതി പുരസ്കാര സമർപ്പണവും ഇന്ന് ( ജൂണ്‍ ഒന്നിന്) കോഴിക്കോട് നളന്ദ ഒാഡിറ്റോറിയത്തിൽ നടക്കും. നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി ആർ നാഥൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ എഴുത്തച്ഛൻ സ്മൃതി പുരസ്കാര സമർപ്പണം നടക്കും.
കലാനിധി പ്രഥമ എഴുത്തച്ഛൻ സ്മൃതികാവ്യ ശ്രേഷ്ഠ പുരസ്കാരം പി കെ ഗോപിക്ക്

