Site iconSite icon Janayugom Online

കല്ലട ജലസേചന പദ്ധതി ലക്ഷ്യം പൂർത്തീകരിക്കണം: സത്യൻ മൊകേരി

CPICPI

കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളിലൂടെ കടന്നു പോകുന്ന കല്ലട ഇറിഗേഷൻ പദ്ധതി ലക്ഷ്യപ്രാപ്തി കൈവരിച്ചിട്ടില്ലെന്നും ജില്ലകളുടെ പുരോഗതിയിൽ വലിയ പ്രതീക്ഷയോടെ കണ്ട പദ്ധതി ഉടൻ പൂർത്തീകരിക്കണമെന്നും അഖിലേന്ത്യാ കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി അഭിപ്രായപ്പെട്ടു. കൊട്ടാരക്കര കെ ഐ പി എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 700 കോടി രൂപയോളം ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയാണ് കല്ലട ഇറിഗേഷൻ പദ്ധതി. കടലാസിൽ പൂർത്തീകരിച്ചുവെന്ന് പറഞ്ഞതല്ലാതെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന നിലയിലുള്ള പദ്ധതിയായി മാറാൻ കഴിഞ്ഞിട്ടില്ല. കാർഷികമേഖലയ്ക്ക് വലിയ സഹായകരമാകുന്ന പദ്ധതി പാതിവഴിയിൽ നിലയ്ക്കുന്നത് അനുവദനീയമല്ല. പട്ടയവും റോഡും പുനരധിവാസവുമടക്കമുള്ള വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടാവണം. കൃഷി അഭിവൃദ്ധി പെടുത്താൻ പദ്ധതി പ്രയോജനകരമായ നിലയിൽ മാറ്റേണ്ടതുണ്ട്. പദ്ധതിയെപ്പറ്റി സമഗ്ര പഠനം നടത്തി സർക്കാരിന് കിസാൻ സഭാ സമർപ്പിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകളുടെ മനുഷ്യ അദ്ധ്വാനത്തിന്റെ ഫലമാണ് കല്ലട ജലസേചന പദ്ധതി. എന്നാൽ പദ്ധതി മുന്നോട്ടു വെച്ച ലക്ഷ്യത്തിലേക്ക് എത്താൻ കഴിയാതെ പോകുന്നത് നിരാശാജനകമാണ്.പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ ഫണ്ട് കണ്ടെത്തുന്നത് അടക്കമുള്ള വിഷയത്തിൽ സർക്കാർ ഗൗരവമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

13 കോടിയിൽ ആരംഭിച്ച 700 കോടിയിൽ എത്തിയ പദ്ധതിയാണ് കല്ലട ജലസേചന പദ്ധതി. കേരളത്തിലെ ഏറ്റവും ആശയപരമായ പദ്ധതിയാണിത്. എന്നാൽ പദ്ധതിയോടുള്ള ഇപ്പോഴത്തെ സമീപനത്തിൽ കാതലായ മാറ്റം വരുത്തണമെന്നും കിസാൻ സഭ സംസ്ഥാന സെക്രട്ടറിയും കെ ഐ പി സംരക്ഷണസമിതി ജനറൽ കൺവീനറുമായ എ പി ജയൻ പറഞ്ഞു. ലക്ഷക്കണക്കിനാളുകളുടെ കൃഷിക്കും കുടിവെള്ളത്തിനും സഹായകരമാകുന്ന പദ്ധതി അന്യം നിന്നു പോകാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കിസാൻസഭ ജില്ലാ സെക്രട്ടറി അജയഘോഷ് അധ്യക്ഷത വഹിച്ചു.സിപിഐ കൊട്ടാരക്കര മണ്ഡലം സെക്രട്ടറി എ എസ് ഷാജി സ്വാഗതം പറഞ്ഞു. കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് ജെ വേണുഗോപാലൻ നായർ സംസ്ഥാന ട്രഷറർ രവീന്ദ്രൻ സിപിഐ സംസ്ഥാന കൗൺസിലംഗം മുണ്ടപ്പള്ളി തോമസ് , ജിജി ജോർജ് പി വാസുദേവൻ പിള്ള ആർ രാജേന്ദ്രൻ പിളള, ടി മുരുകേഷ് , അരുണ്‍ കെഎസ് മണ്ണടി, ബാബു പാലക്കൽ സേതു കുമാർ വി പി ഉണ്ണികൃഷ്ണൻ, രാജേഷ് മണക്കാല, സേതു കുമാർ, ബാബു പാലയ്ക്കൽ, ജോജോ കോവൂർ, എ. പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.

Eng­lish Sum­ma­ry: Kalla­da Irri­ga­tion Project should achieve its goal: Sathyan Mokeri

You may like this video also

Exit mobile version