Site icon Janayugom Online

കാണ്ഡഹാർ പിടിച്ചെടുത്ത് താലിബാൻ

അഫ്​ഗാനിസ്ഥാനിലെ ന​ഗരമായ കാണ്ഡഹാർ പിടിച്ചെടുത്ത് താലിബാൻ. താലിബാൻ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാർ. അഫ്​ഗാനിലെ ഹെറത്, ​ഗസ്നി പ്രദേശങ്ങൾ നേരത്തെ താലിബാൻ പിടിച്ചെടുത്തിരുന്നു. കാണ്ഡഹാർ കൂടി പിടിച്ചെടുത്തതോടെ അഫ്​ഗാനിസ്ഥാനിലെ 34 പ്രധാന പ്രദേശങ്ങളിൽ 12 എണ്ണവും താലിബാന്റെ കൈയിലായി.

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉടൻ മടങ്ങിയെത്തണമെന്ന് കേന്ദ്രസർക്കാരും നേരത്തെ അറിയിച്ചിരുന്നു. പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് പുറപ്പെടാനാണ് സർക്കാർ നിർദേശം. താലിബാൻ ആക്രമണം നടക്കുന്ന മാസർ ഐ ഷരീഫിൽ ഇന്ത്യക്കാർ ഉണ്ടെങ്കിൽ ഉടൻ ഡൽഹിയിലേക്ക് മടങ്ങിയെത്താനാണ് കേന്ദ്ര സർക്കാർ നിർദേശം.

താലിബാൻ അഫ്ഗാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജർമനിയും തന്റെ പൗരന്മാരോട് അഫ്​ഗാനിസ്ഥാനിൽ നിന്ന് എത്രയും പെട്ടെന്ന് മടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്. 

ENGLISH SUMMARY:Kandahar cap­tured by the Taliban
You may also like this video

Exit mobile version