Site iconSite icon
Janayugom Online

ഓണം കളറാക്കാൻ കഞ്ഞിക്കുഴി പുഷ്പോൽസവത്തിന് തുടക്കമായി

ഓണം കളറാക്കാൻ കഞ്ഞിക്കുഴി പുഷ്പോൽസവത്തിന് തുടക്കമായി. കർഷകൻ വി പി സുനിലിന്റെ രണ്ടര ഏക്കർ കൃഷിയിടത്തിലാണ്

വിവിധ നിറങ്ങളിൽ വിരിഞ്ഞപൂക്കൾ തമിഴ്നാടിനെ വെല്ലുന്നശോഭയില്‍ തിളങ്ങുന്നത്.ചെണ്ട് മുല്ല, വിവിധയിനം ജമന്തി, വാടാമല്ലി, തുടങ്ങി തുമ്പപ്പൂവരെ സുനിലിന്റെ പൂന്തോട്ടത്തിലുണ്ട്. പൂന്തോട്ടത്തിനും പൂക്കൾക്കും നടുവിലായി ആറടി പൊക്കത്തിലുള്ള മാവേലിയുടെ ചിത്രവും ഓണതരഗംത്തിന് കൂടുതൽ മാറ്റുകൂട്ടുന്നുണ്ട്. പൂക്കൾ വാങ്ങനെത്തുന്നവരെ കൂടാതെ കുടുംബ സമേതം കാണാനെത്തുന്നവരാണ് കൂടുതൽ. കുട്ടികൾക്ക് പൂക്കൾ കണ്ടശേഷം ഇവിടെ പ്രത്യേകം തയ്യാറാക്കിയ ഊഞ്ഞാലിൽ ആടി തിമിർത്തശേഷമാണ് മടക്കം. 

തിരുവോണദിവസം വരെ പുഷ്പോൽസവം നീണ്ടു നിൽക്കുമെന്ന് വി പി സുനിൽ പറഞ്ഞു.വരും ദിവസങ്ങളിൽ പത്തുരുപ നിരക്കിലാണ് പ്രവേശനം. സെൽഫി, റീൽസ്എന്നിവ എടുക്കുവാനും ഫോട്ടോ ഷൂട്ടിനും പ്രത്യേക സംവിധാനമൊരുക്കായിട്ടുണ്ട്. മിതമായ നിരക്കിൽ പൂക്കളും ചെടികളും ഇവിടെ നിന്ന് വാങ്ങാനും കഴിയും.അഞ്ചിനം പൂക്കൾ നിറഞ്ഞ വിശാലമായ പൂന്തോട്ടത്തിൽ കൃഷി വകുപ്പുമന്ത്രി പി പ്രസാദ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അധ്യക്ഷയായിരുന്നു. 

സുനിൽ, ഭാര്യ റോഷ്നി സുനിൽ, ബി ബൈരഞ്ചിത്ത്, പഞ്ചായത്തംഗം മിനി പവിത്രൻകൃഷി ഡപ്യുട്ടീ ഡയറക്ടർ സുജ ഈപ്പൻ, അസിസ്റ്റ്ന്റ് കൃഷി ഓഫീസർ എസ് ഡി അനില സംഘാടക സമിതി കൺവീനർ രവികുമാർ, വെറൈറ്റി കർഷകൻ എസ് പി സുജിത്ത്,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

Exit mobile version