Site iconSite icon Janayugom Online

കണ്ണൂരിലെ സ്ഫോടനം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

കണ്ണൂർ കണ്ണപുരത്തെ വാടകവീട്ടിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ മുഹമ്മദ്ദ് ആഷാം എന്നയാൾ മരിച്ചിരുന്നു. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ് പറഞ്ഞു.

സംഭവത്തിൽ അനൂപ് മാലിക്ക് എന്നയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് മുൻപ് 2016ലും പുഴാതിയിലെ വീട്ടിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച കേസിൽ ഇയാൾ പ്രതിയാണ്. ഇയാൾ സ്ഫോടനം നടന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് നാട്ടുകാർ എത്തിയപ്പോൾ വീട് തകർന്ന നിലയിലായിരുന്നു.

Exit mobile version