Site iconSite icon Janayugom Online

വിഐപികള്‍ക്കായി ഹെലികോപ്റ്ററുകളും ജെറ്റും വാങ്ങാന്‍ കര്‍ണാടക സര്‍ക്കാര്‍

siddaramaiahsiddaramaiah

കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ വിഐപികള്‍ക്കായി ഹെലികോപ്ടറുകളും സ്വകാര്യ ജെറ്റുകളും വാങ്ങാന്‍ നീക്കവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. അഞ്ചു പേര്‍ക്ക് ഇരിക്കാവുന്ന ഹെലികോപ്ടറും 13 സീറ്റുള്ള ജെറ്റുമാണ് വാങ്ങാനൊരുങ്ങുന്നത്.

കോടികള്‍ ചെലവഴിച്ചുള്ള നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത് .ജീവനക്കാരുടെ ശമ്പളം വൈകുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കോ പുതിയ പദ്ധതികള്‍ക്കോ പണമില്ലാത്ത അവസ്ഥയിലാണ്‌ ധൂർത്ത്‌ –പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വളരെക്കാലമായുള്ള ആവശ്യമാണിതെന്ന് തീരുമാനത്തെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു. 

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ്‌ ലിമിറ്റഡിനെ നോഡൽ ഏജൻസിയാക്കുമെന്നും ഉടൻ ടെൻഡര്‍ വിളിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.വിഐപികളുടെ വിമാനയാത്രാ ചെലവിനായി 2023–24ല്‍ 13.38 കോടിയും 2024–25 21.20 കോടിയുമാണ് കര്‍ണാടക സര്‍ക്കാര്‍ ചെലവിട്ടത്. 

Exit mobile version