മഞ്ചേശ്വരത്ത് നിന്നും 450 ഗ്രാം ഹാഷിഷ് ഓയിലുമായി കർണാടക സ്വദേശി എക്സൈസ് പിടിയിലായി. മഞ്ചേശ്വരം താലൂക്കിലെ രണ്ട് സ്ഥലങ്ങളിൽ നിന്നാണ് എക്സൈസ് 450 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്. മഞ്ചേശ്വരത്ത് താമസമാക്കിയ കലന്തർ സ്വദേശി ഷാഫിയും ബഡാജേ പൂച്ചത്ബയൽ എഎം മൻസിലിൽ മൊയ്‌തീൻ യാസിറുമാണ് പ്രതികൾ. ഇതിൽ യാസിർ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. കാറിൽ സൂക്ഷിച്ചിരുന്ന 130 ഗ്രാം ഹാഷിഷ് ഓയിലുമായാണ് ഷാഫി പിടിയിലായത്. പിന്നീട് ഷാഫി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ യാസിൻറെ വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് 320 ഗ്രാം ഹാഷിഷ് ഓയിൽ കൂടി കണ്ടെത്തി.
കഴിഞ്ഞ ആഴ്ച 100 ഗ്രാം കഞ്ചാവുമായി ഷാഫി അറസ്റ്റിലായിരുന്നു.