Site icon Janayugom Online

കര്‍ണാടക മന്ത്രിമാര്‍ക്ക് വകുപ്പുുകളായി; ശിവകുമാറിന് ആഭ്യന്തരമില്ല

കർണാടക മന്ത്രിസഭയിലെ അംഗങ്ങള്‍ക്കുള്ള വകുപ്പ് വിഭജന ഉത്തരവ് പുറത്തിറങ്ങി. ഉപമുഖ്യമന്ത്രി ഡി ശിവകുമാറിന് ആഭ്യന്തരം ലഭിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ജലസേചന, ബംഗളൂരു നഗര വികസന വകുപ്പുകളുടെ ചുമതലകളാണുള്ളത്. മുൻ സിദ്ധരാമയ്യ സർക്കാരിൽ 2015 മുതൽ 2017 വരെ ആഭ്യന്തര വകുപ്പ് വഹിച്ച ജി പരമേശ്വര തന്നെയാണ് ഇത്തവണയും ആഭ്യന്തര മന്ത്രി. ധനമന്ത്രാലയത്തിന് പുറമേ, കാബിനറ്റ് അഫയേഴ്സ്, പേഴ്‌സണൽ ആന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്, ഇന്റലിജൻസ്, ഇൻഫർമേഷൻ, ഐടി, ബിടി, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ്, അനുവദിക്കാത്ത എല്ലാ വകുപ്പുകളും മുഖ്യമന്ത്രിക്കാണ്.

ബൃഹത് ബംഗളൂരു മഹാനഗര പാലെ (ബിബിഎംപി), ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി, ബാംഗ്ലൂർ വാട്ടർ സപ്ലൈ ആന്റ് സ്വീവറേജ് ബോർഡ്, ബാംഗ്ലൂർ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി, ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയുൾപ്പെടെ മേജർ, മീഡിയം ഇറിഗേഷൻ, ബംഗളൂരു നഗര വികസനം എന്നിവ ശിവകുമാറിനാണ്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയ്ക്കാണ് ഗ്രാമവികസന, പഞ്ചായത്തിരാജ് വകുപ്പുകള്‍. എം ബി പാട്ടീലിന് വൻകിട, ഇടത്തരം വ്യവസായ വകുപ്പും കെ ജെ ജോര്‍ജിന് ഊർജ വകുപ്പും ലഭിച്ചു. രാമലിംഗ റെഡ്ഡിയെ ഗതാഗത, മുസ്രയ് മന്ത്രിയാക്കി, ദിനേഷ് ഗുണ്ടു റാവുവാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രി. കാബിനറ്റിലെ ഏക വനിതയായ ലക്ഷ്മി ആർ ഹെബ്ബാൾക്കർ വനിതാ-ശിശു വികസനത്തിന്റെ ചുമതലനിര്‍വഹിക്കും. എച്ച് കെ പാട്ടീലാണ് പുതിയ നിയമ, പാർലമെന്ററി കാര്യ മന്ത്രി.

Eng­lish Sam­mury: announced the port­fo­lios allo­cat­ed to all 34 min­is­ters in the new­ly formed kar­nata­ka state Cabinet

Exit mobile version