Site iconSite icon Janayugom Online

കരൂർ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്താൻ സ്ഥലം കണ്ടെത്തി വിജയ്

കഴിഞ്ഞ മാസം കരൂരിൽ നടനും ടിവികെ പാർട്ടി നേതാവുമായ വിജയ് നടത്തിയ റാലിയിലെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്താൻ വിജയ് രണ്ട് സ്ഥലങ്ങൾ കണ്ടെത്തിയതായി വിവരം. അധികൃതർ ഏർപ്പെടുത്തുന്ന എല്ലാ നിബന്ധനകളും കർശനമായി പാലിച്ചാകും പരിപാടി നടത്തുകയെന്ന് ടിവികെ പൊലീസിന് ഉറപ്പ് നൽകിയതായും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 

യോഗം സ്വകാര്യമായിരിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളും തിരഞ്ഞെടുത്ത തൊഴിലാളികളുമാകും യോഗത്തിലുണ്ടാകുക. പോലീസ് മുഴുവൻ ഉത്തരവാദിത്തവും തങ്ങളുടെ മേൽ ചുമത്താൻ ശ്രമിക്കുകയാണെന്നും എല്ലാ നിബന്ധനകളും തങ്ങൾ പാലിക്കുന്നുണ്ടെന്നും, എന്നാൽ പൊലീസ് സുരക്ഷ ഉറപ്പാക്കേണ്ടതാണെന്നും” പാർട്ടിയിലെ ഒരു മുതിർന്ന പ്രവർത്തകൻ പറഞ്ഞു. 

ആവശ്യമായ അനുമതികൾക്കും ക്രമീകരണങ്ങൾക്കുമായി കരൂർ പോലീസുമായി നേരിട്ട് ബന്ധപ്പെടാൻ പാർട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തമിഴ്‌നാട് പോലീസും ടിവികെ വൃത്തങ്ങളും അറിയിച്ചു. കൂടിക്കാഴ്ചയുടെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. കരൂരിൽ വിജയ് പങ്കെടുത്ത റാലിയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 41 പേർ മരിച്ച സംഭവത്തെ തുടർന്നാണിത്. വീഡിയോ കോളുകൾ വഴി ദുഃഖിതരായ കുടുംബങ്ങളെ വിജയ് ആശ്വസിപ്പിച്ചിരുന്നു. അവരെ നേരിട്ട് കാണാമെന്ന് വാഗ്ദാനവും നൽകിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. 

Exit mobile version