Site icon Janayugom Online

ക്രിക്കറ്റ് ലോക കപ്പ് മത്സരം കാര്യവട്ടത്തും

ഏകദിന ക്രിക്കറ്റ് ലോക കപ്പിനുള്ള വേദികളുടെ കൂട്ടത്തിൽ തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് അന്താരാഷ്‌ട്ര സ്റ്റേഡിയവും പരിഗണനയിൽ. പട്ടിക പ്രഖ്യാപിച്ച ആദ്യ നിമിഷം കാര്യവട്ടം ഒഴിവാക്കപ്പെട്ടിരുന്നു. പിന്നീടാണ് ഇതേക്കറിച്ച് വ്യക്തതവന്നത്. ബിസിസിഐ തയാറാക്കിയ പതിനഞ്ച് സ്റ്റേഡിയങ്ങളുടെ പട്ടികയിലാണ് കാര്യവട്ടം ഗ്രീൻഫീൽഡും ഉൾപ്പെട്ടിരിക്കുന്നത്.

അഹമ്മദാബാദ്, നാഗ്‌പുർ, ബംഗളൂരു, മുംബൈ, ലഖ്നൗ, ഗോഹട്ടി, ഹൈദരാബാദ്, കോൽക്കത്ത, രാജ്‌കോട്ട്, ഇൻഡോർ, ധർമശാല തുടങ്ങിയ സ്റ്റേഡിയങ്ങളും പട്ടികയിലുണ്ട്. ലോക കപ്പിലെ ആവേശപ്പേരാട്ടമായ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ അരങ്ങേറും.

2016ന് ശേഷം ആദ്യമായാണ് പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കുന്നത്. ഒരു ലക്ഷത്തിന് മുകളില്‍ പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണിത്. സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് പാകിസ്താൻ ബെംഗളൂരുവിലും ചെന്നൈയിലുമാവും അധികം മത്സരങ്ങളും കളിക്കുക. ബംഗ്ലാദേശില്‍ നിന്നു കളി കാണാൻ എത്തുന്നവരുടെ സൗകര്യം പരിഗണിച്ചാണിത്. വേദികള്‍ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലാണ്. ഒക്ടോബർ 5ന് ലോകകപ്പ് ആരംഭിക്കുമെന്നാണ് വിവരം.

Eng­lish Sam­mury: karya­vat­tom sta­di­um are also under con­sid­er­a­tion at the odi world cup venue

Exit mobile version