ലഹരിവിൽപനയെക്കുറിച്ച് പൊലീസിനു വിവരം നൽകിയെന്നാരോപിച്ചു യുവാവിനെയും ഉമ്മയെയും വീട്ടിൽക്കയറി മർദിച്ച് ലഹരി സംഘം. കെകെ പുറം കുന്നിൽ കാച്ചിക്കാടിലെ ബി.അഹമ്മദ് സിനാൻ(34), ഉമ്മ ബി.സൽമ(62) എന്നിവരാണ് ലഹരി മാഫിയയുടെ ക്രൂര മര്‍ദനത്തിന് ഇരയായത്. ഇവരെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ അയൽവാസികളായ ഉമറുൽ ഫാറൂഖ് (23), സഹോദരൻ നയാസ് (26) എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.45ന് ആണു സംഭവം. എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ ഇവരെ ശനിയാഴ്ച പൊലീസ് പിടികൂടിയിരുന്നു.
ഇതിനിടയില്‍ ഓടി രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റ ഹര്‍ഷാദ് ആശുപത്രിയിലാണ് . എംഡിഎംഎ വില്‍ക്കുന്ന വിവരം അഹമ്മദ് സിനാനാണ് പൊലീസിനോട് പറഞ്ഞതെന്ന് ആരോപിച്ചായിരുന്നു മര്‍ദനം

