Site iconSite icon Janayugom Online

തണ്ണിത്തോട് കല്ലാറ്റിൽ അവശനിലയിൽ കാട്ടാന

തണ്ണിത്തോട് കല്ലാറ്റിൽ അവശനിലയിൽ കാട്ടാനയെ കണ്ടെത്തി. തണ്ണിത്തോട് മൂഴിയിൽ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് നദിയിലും പരിസരങ്ങളിലുമായാണ് പിടിയാനയെ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിലേറെയായി ആനയെ വനപാലകർ നിരീക്ഷിച്ചു വരികയാണ്. നദിയിൽ ഇറങ്ങിയ ശേഷം വനത്തിലേക്ക് കയറി പോവുകയും പിന്നീട് വീണ്ടും എത്തി നദിയിൽ നിലയുറപ്പിക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം വനപാലകർ ആനയെ പടക്കം പൊട്ടിച്ച് വനത്തിലേക്ക് കയറ്റി വിടാൻ ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിലേറേയായി തണ്ണിത്തോട് ഫോറസ്റ്റേഷൻ അതിർത്തിയിൽ ഉണ്ടായിരുന്ന കാട്ടാന ഇപ്പോൾ കൊക്കാത്തോട് ഫോറസ്റ്റേഷൻ പരിധിയിലേക്ക് കടന്നതായും വനപാലകർ പറഞ്ഞു. ആന അവശനിലയിൽ ആണെന്നും എന്നാൽ കാരണം വ്യക്തമല്ലെന്നും ആന വനപാലകരുടെ നിരീക്ഷണത്തിലാണെന്നും വനപാലകർ അറിയിച്ചു.

Exit mobile version